Kerala

കറുത്ത ട്രാക് സ്യൂട്ടും;മഞ്ഞ ടീ ഷർട്ടുമണിഞ്ഞ് ചുറുചുറുക്കോടെ ചാണ്ടി ഉമ്മൻ;ആഹ്‌ളാദത്തോടെ പ്രവർത്തകരും

Posted on

പുതുപ്പള്ളി :സമയം വൈകിട്ട് അഞ്ചായി; ആധിയോടെ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ സിജി കെ എസ് മാനത്തേക്ക് നോക്കി ;മൂടിക്കെട്ടി നിൽക്കുന്ന ആകാശപ്പരപ്പിലായിരുന്നു സിജി വക്കീലിന്റെ നോട്ടം .സാരമില്ല തുടങ്ങാം ;മഴ പെയ്യില്ല ;തൂളി പോകത്തെ ഉള്ളൂ;ഉദ്ദേശിച്ചയത്രയും ജനം വന്നു ചേർന്നപ്പോൾ അഡ്വ സിജിയുടെ മുഖത്തും ആശ്വാസത്തിന്റെ തെളിമ . സാബു പുതുപ്പറമ്പൻ;ഉഷ കുമാരി;ഷെർളി തരിയാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും സംഘടനത്തിനു മുന്നിലുണ്ടായിരുന്നു .

അപ്പോൾ അതാ ഏതാനും ചെറുപ്പക്കാരോടൊപ്പം ചാണ്ടി ഉമ്മൻ വരുന്നു.കറുത്ത ട്രാക് സ്യൂട്ടും;ഇളം മഞ്ഞ ടീ ഷർട്ടും ;ചാണക പച്ച ഷൂവും ധരിച്ചുള്ള വരവ് തികച്ചും ഒരു സ്പോഴ്സ് മാനാണെന്നു തന്നെ തോന്നിച്ചു .ഉടനെ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പിന്റെ ഉദ്ഘടന പ്രസംഗം.തുടർന്ന്  അദ്ദേഹം ത്രിവർണ്ണ പതാക ഉയർത്തി ഫ്ലാഗ് ഓഫ് ചെയ്തു.ജനപഥങ്ങളോട് സൈക്കിളിൽ ഇരുന്നു സംസാരിച്ചതാണ് ചാണ്ടി ഉമ്മൻ കടന്നു പോയത്.ബസ് സ്റ്റാൻഡിൽ നിൽക്കുന്ന സ്ത്രീകളടക്കമുള്ളവർ വീരാരാധനയോടെയാണ് ചാണ്ടി ഉമ്മാനെ നോക്കി കണ്ടത് .

സാധാരണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാണാറുള്ള പതിവ് രീതികളിൽ നിന്ന് മാറി, ജനങ്ങൾക്കിടയിലേക്ക് സൈക്കിളിൽ എത്തി വോട്ടഭ്യർത്ഥിക്കുന്ന ചാണ്ടി ഉമ്മന്റെ ശൈലി നാട്ടുകാർക്ക് പുതിയൊരു അനുഭവമായി. വഴിയോരങ്ങളിൽ സ്ഥാനാർത്ഥിയെ കാത്തുനിന്നവർ നിറഞ്ഞ കൈയടികളോടെയാണ് സൈക്കിൾ ജാഥയെ സ്വീകരിച്ചത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഈ പരിസ്ഥിതി സൗഹൃദ നീക്കത്തെ പ്രശംസിച്ചു.

സ്ഥാനാർത്ഥിയോടൊപ്പം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സൈക്കിളുകളിൽ അണിനിരന്നതോടെ ജാഥ വലിയൊരു ജനകീയ മുന്നേറ്റമായി മാറി. ചടങ്ങിൽ സാബു പുതുപ്പറമ്പൻ (ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി) സിജി കെ.എസ്. (പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ഉഷ കുമാരി (ജില്ലാ പഞ്ചായത്ത് മെമ്പർ) ഷെർളി തരിയാൻ (ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി)തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

പുതുപ്പള്ളിയുടെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുമെന്ന ഉറച്ച സന്ദേശമാണ് ഈ സൈക്കിൾ ജാഥയിലൂടെ യുഡിഎഫ് ക്യാമ്പ് നൽകുന്നത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version