India
എം എൽ എ ആക്കി;ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാക്കി;എന്നിട്ട് അവഗണനയെന്നു പറഞ്ഞ് ബിജെപി യിൽ പോയി ;ഇവനെയൊക്കെ ഭൂമിക്കു മീതെ വച്ചോണ്ടിരിക്കാൻ പറ്റുമോ :എം ജി ശേഖരൻ
പാലാ : കെ അജിത്തിനെ വൈക്കത്തെ എം എൽ എ ആക്കി;ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാക്കി;എന്നിട്ട് സിപി ഐ യിൽ അവഗണനയെന്നു പറഞ്ഞ് ബിജെപി യിൽ പോയി ;എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു കഴിഞ്ഞാ ഇയാൾ ബിജെപി യിലേക്ക് പോയത് .ഇവനെയൊക്കെ ഭൂമിക്കു മീതെ വച്ചോണ്ടിരിക്കാൻ പറ്റുമോ എന്ന് സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം ജി ശേഖരൻ അഭിപ്രായപ്പെട്ടു.
വേറൊരാളുണ്ട് മുകുന്ദൻ നിലവിലെ എം എൽ എ യാണ് ,അയാൾ സിപിഐ യിൽ അവഗണനയെന്നു പറഞ്ഞു ഇപ്പോൾ കോൺഗ്രസിൽ പോയി .അനുകൂല്യങ്ങളെല്ലാം വാങ്ങി അനുഭവിച്ചിട്ടാണ് പോകുന്നത്.ഇവനെയൊക്കെ ഭൂമിക്ക് മുകളിൽ വച്ചേക്കാം പറ്റുമോ .കോണ്ഗ്രസുകാര് പറഞ്ഞു ജോസ് കെ മാണി ഇപ്പം ഇപ്പം വരുമെന്ന് പറഞ്ഞ് നോക്കി ഇരുന്നു.കുഞ്ഞാലിക്കുട്ടി ഇപ്പോൾ ഉണ്ടോ ,വി ഡി സതീശനും പറഞ്ഞു ജോസ് കെ മാണി വരുമെന്ന് എന്നിട്ടോ ജോസ് കെ മാണി വന്നോ ഇങ്ങനെ പോയി പഴയകാല കമ്യൂണിസ്റ്റ് നേതാവ് എം ജി ശേഖരന്റെ അഭിപ്രായങ്ങൾ .
പാലായിൽ പി എസ് പരമേശ്വരൻ നായർ, കെ വി കൈപ്പള്ളി അനുസ്മരണ സമ്മേളനം കിഴതടിയൂർ ബാങ്ക് ഹാളിൽ ഉദ്ഘാടനം അഭിവാദ്യം ചെയ്യുകയായിരുന്നു എം ജി ശേഖരൻ . സിപിഐ ജില്ല എസിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു.കള്ള് ചെത്ത് ക്ഷേമ നിധി ബോർഡിന്റെ അവാർഡ് ലഭിച്ചവരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ ആദരിച്ചു.
സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ചെത്തു തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു. മദ്യ വ്യവസായ തൊഴിലാളി ഫെഡറഷൻ സംസ്ഥാന പ്രസിഡന്റ് ബാബു കെ ജോർജ്, ജില്ല കമ്മറ്റി അംഗങ്ങളായ അഡ്വ പി ആർ തങ്കച്ചൻ, അഡ്വ സണ്ണി ഡേവിഡ്, അഡ്വ പി എസ് സുനിൽ, എ ഐ റ്റി യു സി പാലാ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റുമാരായ അഡ്വ പയസ് രാമപുരം, പി എസ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, എം റ്റി സജി, ശ്യാമള ചന്ദ്രൻ, പി എൻ ദാസപ്പൻ, എൻ സുരേന്ദ്രൻ, ഡോ അനീഷ് തോമസ്