Kerala

വിവിധ അപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted on

പാലാ:വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി രാജന് ( 58) പരുക്കേറ്റു. രാവിലെ മുണ്ടക്കയം 31ാം മൈലിനു സമീപമായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന വെള്ളയാംകുടി സ്വദേശി ഷിബിൻ ബെന്നിക്ക് ( 25) പരുക്കേറ്റു.ഇന്നലെ രാത്രി പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ വച്ചായിരുന്നു അപകടം.


കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി അടക്കം കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ജോർജ് ( 29), ശ്രദ്ധ (29) എലണോറ (1) എന്നിവർക്ക് പരുക്കേറ്റു.

ഇന്നലെ വൈകിട്ട് പാമ്പാടിക്കു സമീപമായിരുന്നു അപകടം.ഇന്നലെ മാന്നാനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ സ്വദേശി ജെയിംസിനും ( 61) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version