Kerala

രാവിലെ നടക്കാനിറങ്ങിയ വയോധികനെ(പൂക്കട അപ്പച്ചൻ) ബൈക്ക് ഇടിച്ചു തെറിപ്പിച്ചു :ബൈക്ക് യാത്രികനും പരിക്ക്

Posted on

പാലാ :അല്ലപ്പാറ :രാവിലെ നടക്കാനിറങ്ങിയ വയോധികനെ(പൂക്കട അപ്പച്ചൻ) ബൈക്ക് ഇടിച്ചു തെറിപ്പിച്ചു :ബൈക്ക് യാത്രികനായ പേണ്ടാനം വയൽ സ്വദേശിക്കും  പരിക്ക് പറ്റി ആശുപത്രിയിലാണ് .പാലായിൽ ജനറൽ ആശുപത്രിക്കടുത്ത് പൂക്കട നടത്തുന്ന പൂക്കട അപ്പച്ചനാണ് അപകടത്തിൽ പരിക്കേറ്റത്.അപ്പച്ചൻ നെടുമ്പാല കുന്നേൽ എന്നും രാവിലെ നടക്കാൻ ഇറങ്ങുന്നതാണ് .

ഇന്ന് രാവിലെ അല്ലപ്പാറ വളവിനു സമീപം ബൈക്ക് ഇടിക്കുകയായിരുന്നു.തൊട്ടടുത്ത ഇലവുങ്കൽ കൊട്ടുകാപ്പള്ളിയിലെ വീട്ടുകാർ ഉടനെ തന്നെ ഇവരെ മരിയൻ സെന്റർ ആശുപത്രിയിലും ;തുടർന്ന് മാർ സ്ലീവായിലും പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version