Kerala

കൊല്ലനും അറിഞ്ഞില്ല കൊല്ലത്തിയും അറിഞ്ഞില്ല തിത്തൈ എന്നൊരു പ്ലൈവുഡ് ഫാക്ടറി കടനാട്‌ മെരിലാൻഡിൽ

Posted on

പാലാ :ഇന്ന് കടനാട്‌ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോൾ ഊരും പേരും ഇല്ലാർത്ത പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി ചോദിച്ചു ഒരു അപേക്ഷ വന്നു.ഭരണ കക്ഷിയായ യു  ഡി എഫ് ഒന്നും അറിയാൻ പാടില്ലാത്ത പോലെ നിന്നു.ആരാണെന്നോ എന്താണെന്നോ ഇല്ലാതെ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞുള്ള പ്ലൈവുഡ് ഫാക്ടറിയുടെ കാര്യം എങ്ങനെ അജണ്ടയിൽ കയറിയെന്നു പ്രതിപക്ഷവും ചോദിച്ചു .

എന്നാൽ ഭരണ പക്ഷത്തെ എല്ലാരും അജ്ഞത നടിക്കുകയാണിപ്പോൾ .പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നെണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ .മെരിലാന്റിലെ പാവം മെമ്പറെ ചില ശക്തികൾ ദുരുപയോഗിക്കുകയാണെന്നും നാട്ടുകാർക്ക് അഭിപ്രായമുണ്ട് .290 എച്ച് പി  യുള്ള മെഷീനും  പ്രവർത്തിപ്പിക്കാൻ ഉള്ള  അനുമതിയും  ചോദിച്ചിട്ടുണ്ട് .ഉദ്യോഗസ്ഥരും കൂടി ചേർന്നുള്ള കച്ചവടമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version