Kottayam

കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ  ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ മുനിസിപ്പാലിറ്റിക്ക് നൽക്കുന്നു

Posted on

പാലാ:കേരളാ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ 2026 ലെ മുനിസിപ്പൽ പഞ്ചായത്ത് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ചേർന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായി KHRA യുടെ ഓൺ ലൈൻ ന്യൂസ് പ്ലാറ്റ്ഫോമും അസോസിയേറ്റ് ചെയ്ത്‌ ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ മുനിസിപ്പാലിറ്റിക്ക് നൽക്കുന്നു.മാർച്ച് 10 തിയതി ചൊവ്വാഴ്ച 11.30 ന് പാലാ മുനിസിപ്പൽ ഓഫീസിൽ വെച്ച് ഖര പാലാ യൂണിറ്റ് കൈമാറുന്നു.

പാലാ മുൻസിപ്പാലിറ്റിയുടെ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരായ അറ്റലി സാർ, അനിൽ സാർ, രഞ്ജിത് സാർ, ഡോ. ഗീതാ ദേവി ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയിലാണ് മുൻസിപ്പാലിറ്റിയുടെ പദ്ധതിയിൽ കെ എച്ച് ആർ എ പാലാ യൂണിറ്റ് ചേരുവാൻ തീരുമാനിച്ചത്.

കെ.എച്ച്.ആർ.എ സാന്ത്വന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്‌. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് സുരക്ഷ പദ്ധതി. കേരളത്തിൽ ആദ്യമായിട്ട് ഒരു സംഘടനയിലെ അംഗങ്ങൾക്കൊപ്പം അവരുടെ തൊഴിലാളികളെയും കൂടി പദ്ധതിയിൽ ചേർക്കാം എന്ന രീതി KHRA ആവിഷ്കരിച്ചത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു.

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിസിൻ തോമസ് (സംസ്ഥാന കമ്മിറ്റിയംഗം ,ഹോട്ടൽ ന്യൂസ് എഡിറ്റർ ) ബേബി ഓമ്പള്ളി ( യൂണിറ്റ് പ്രസിഡണ്ട്) എം.ഡി ദേവസ്യ (വൈസ് പ്രസിഡണ്ട് ) സുരേഷ് എം.പി (ട്രഷറർ) എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version