Kerala

പാലാ മീഡിയ അക്കാദമിക്ക് ആദരം

Posted on

 

പാലാ :തലപ്പുലം ശ്രീകൃഷ്‌ണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര സന്നിധിയിൽ, മേലുകാവ് തലപ്പുലം പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു കേരളത്തിലെ നൂറുകണക്കിന് ഗ്രാമങ്ങളിൽ ഏകതാ സമ്മേളനം നടത്തപ്പെടുന്നതായും വിവിധ മത സമുദായിക നേതൃത്വങ്ങളും വിവിധ മേഖലകളിൽ പ്രഗത്ഭരായവരെയും ചടങ്ങിൽ ആദരിച്ചു.

ഇന്നലെ വൈകുന്നേരം 5 മണിക്ക് തലപ്പുലം ശ്രീ കൃഷ്ണ സ്വാമിക്ഷേത്ര പരിസരത്ത് ഒരുക്കിയ പ്രൗഢഗംഭീരമായ ചടങ്ങിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.. സിനിമ, സീരിയൽ താരം

കൃഷ്ണ പ്രസാദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ (ആർഎസ്‌എസ്‌ പ്രാന്തീയ ബൗദ്ധഖ് പ്രമുഖ്) പി ആർ സജീവ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ച നിരവധി പേരെ പുരസ്കാരം നൽകി ആദരിച്ചു..

സാമൂഹ്യ പ്രതിബദ്ധതയോടെ നിരവധി വിഷയങ്ങൾ വാർത്തകളായി ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തിച്ച പാലാ മീഡിയ അക്കാദമിയെ ചടങ്ങിൽ സിനിമാ താരം കൃഷ്ണപ്രസാദ് ആദരിച്ചു..

മീഡിയ അക്കാദമി സെക്രട്ടറി സുധീഷ് നെല്ലിക്കൻ വൈസ് പ്രസിഡന്റ്‌ പ്രിൻസ് ബാബു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.തുടർന്ന് കണ്ണൂർ സിത്താനി ഭജൻസ് അവതരിപ്പിച്ച ഗാനസന്ധ്യയും പ്രോഗ്രാമിന് മാറ്റുകൂട്ടി..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version