Kerala

ഞങ്ങളുടെ കുടുംബങ്ങൾ മുടിപ്പിച്ചിട്ട് സൗഖ്യമായി വാഴാമെന്ന് സഹകരണ കള്ളന്മാരെ നിങ്ങൾ കരുതേണ്ട :AKCDF കോട്ടയം ജില്ലാ പ്രസിഡണ്ട് എ സി ബേബിച്ചൻ

Posted on

പാലാ :നിക്ഷേപകരായ ഞങ്ങളുടെ കുടുംബങ്ങൾ മുടിപ്പിച്ചിട്ട് സുഖമായി വാഴാമെന്ന് സഹകരണ ബാങ്കുകൾ കട്ടുമുടിച്ച സഹകരണ കള്ളന്മാർ കരുതേണ്ടെന്ന് എ സി ബേബിച്ചൻ അഭിപ്രായപ്പെട്ടു .സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണവും പലിശയും നൽകാതെ കബളിപ്പിക്കപ്പെട്ടതിൽ,സംസ്ഥാന സർക്കാരിൻ്റെയും, സഹകരണ വകുപ്പിൻ്റെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നിക്ഷേപക കൂട്ടായ്‌മകളുടെ സംയുക്ത ഫോറമായ AKCDF ന്റെ ആഭിമുഖ്യത്തിൽ കസഹകരണ ബാങ്കുകളുടെ മുന്നിലുള്ള ധർണ്ണ സമരം പാലാ കിഴതടിയൂർ ബാങ്കിന്റെ മുന്നിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു akcdf കോട്ടയം ജില്ലാ പ്രസിഡണ്ട് എ സി ബേബിച്ചൻ.

കിഴതടിയൂർ സഹകരണബാങ്ക്, 11 മണിക്ക് വലവൂർ സഹകരണ ബാങ്ക്, 12 മണിക്ക് കടനാട് സഹകരണബാങ്ക്, 2 മണിക്ക് മേലമ്പാറ സഹകരണ ബാങ്ക്, 3 മണിക്ക് ഈരാറ്റുപേട്ട സഹകരണ ബാങ്ക് എന്നിവടങ്ങളിൽ നിക്ഷേപക കൂട്ടായ്‌മയുടെ യോഗങ്ങൾ സംഘടിപ്പിച്ചതിൽ
റോയി വെള്ളരിങ്ങാട്ട് ;ബിനു മാത്യൂസ്;എ.സി. ബേബിച്ചൻ;തിയഡോഷ്യസ് ഇമ്മാനുവൽ;സണ്ണി സേവ്യർ;ലോസാണ് ജോസഫ് ;ജോൺ പുതിയാമഠം എന്നിവർ പ്രസംഗിച്ചു .

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണവും പലിശയും നൽകാതെ കബളിപ്പിക്കപ്പെട്ടതിൽ,ാാന സർക്കാരിൻ്റെയും, സഹകരണ വകുപ്പിൻ്റെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നിക്ഷേപക കൂട്ടായ്‌മകളുടെ സംയുക്ത ഫോറമായ AKCDF, 2026 മാർച്ച് 9 തിങ്കളാഴ്‌ച രാവിലെ 10 മണി മുതൽ പാലാ കുരിശുപള്ളിക്കവലയിൽ റിലേ സത്യഗ്രഹ പരിപാടി ആരംഭിക്കുന്നു.

മീനച്ചിൽ താലൂക്കിലെ പ്രശ്‌നബാധിതമായ കിഴതടിയൂർ, കടനാട്, വലവൂർ, മേലമ്പാദ ഈരാറ്റുപേട്ട, തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരോടൊപ്പം പുന്നത്തറ, കറുകച്ചാൽ, വെള്ളൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരും തെന്മല (മലപ്പുറം) അങ്കമാലി, പെരുമ്പാവൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരും, സത്യഗ്രഹപരിപാടിയിൽ പങ്കെടുത്ത് സഹകരിക്കുന്നതായിരിക്കും എന്ന് സംഘാടകസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version