Kerala

കെ .എം മാണിയുടെ സ്മരണ നിലനിർത്താൻ സ്മാരകം നിർമ്മിക്കും’. മാണി സി .കാപ്പൻ എം.എൽ.എ

Posted on

പാലാ:- അര നൂറ്റാണ്ടിലധികം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് സംസ്ഥാനമന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്ന കെ.എം മാണിയുടെ സ്മരണ നിലനിർത്താൻ പാലായിൽ സ്മാരകം നിർമ്മിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ടൂറിസം വകുപ്പുമായി ആലോചിച്ച് ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള അമിനിറ്റി സെന്ററിൽ യു.ഡി.എഫ് നേതാവായ കെ.എം മാണിയുടെ പൂർണ്ണകായ പ്രതിമസ്ഥാപിക്കും. അല്ലാത്തപക്ഷം നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ നിർദ്ദേശം സ്വീകരിച്ച് ഏറ്റവും ഉചിതമായ സ്ഥലത്ത് ലോക പ്രശസ്ത ശില്പിയെ കൊണ്ട് സ്മാരകം നിർമ്മിക്കാനും പഠന – ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും സംസ്ഥാന യു.ഡി.എഫ് നേതാക്കളുടെ പിന്തുണ തേടുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.

കേരള ഡമോക്രാറ്റിക് പാർട്ടിയുടെ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തങ്കച്ചൻ മുളകുന്നം അദ്ധ്യക്ഷത വഹിച്ചു. ജിമ്മി ജോസഫ് താഴത്തേൽ, എം.പി കൃഷ്ണൻ നായർ, ടോം നല്ലനിരപ്പേൽ , ബേബി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version