Kottayam

സാവിയോ കാവുകാട്ടിന് മുനിസിപ്പൽ ആർമി അവാർഡ്

Posted on


പാലാ : പാലാ നഗരസഭ 2020-25 കൗൺസിൽ കാലയളവിലെ ഏറ്റവും മികച്ച കൗൺസിലർക്ക് റിട്ടയേർഡ് മുൻസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ അവാർഡിന് അരുണാപുരം 22-ാം വാർഡ് കൗൺസിലർ സാവിയോ കാവുകാട്ട് അർഹനായി.10001 രൂപയും പ്രശസ്തിപത്രവും നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടം നൽകി.
വാർഡ് തലത്തിലും മുൻസിപ്പൽ തലത്തിലും പൊതുവായും നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിച്ചത്.
വാർഡിലെ വർക്കുകൾ മുഴുവനും തീർക്കുകയും വാർഡിൽ കുടിവെളള പദ്ധതി, ഹെൽത്ത് സെൻ്റർ, സ്മാർട്ട് അംഗണവാടി തുടങ്ങിയവ സാധ്യമാക്കുകയും ക്ഷേമ പദ്ധതികൾ, സ്കോളർഷിപ്പുകൾ,

നിരാലംബർക്ക് സഹായങ്ങൾ എത്തിക്കൽ അടങ്ങിയ പ്രവർത്തനങ്ങളും അതോടൊപ്പം മുൻസിപ്പൽ തലത്തിൽ ടൗൺ ബ്യുട്ടിഫിക്കേഷൻ, വർക്കിംഗ് വ്യൂമൻസ് ഹോസ്റ്റൽ പുനരാരംഭിക്കൽ, നഗരസഭാ എ സി കോൺഫറൻസ് ഹാൾ നിർമ്മാണം അടഞ്ഞുകിടന്നിരുന്ന കട മുറികൾ ലേലം ചെയ്ത് നൽകൽ, പുതിയ കാൻറീൻ ബ്ലോക്ക് നിർമ്മാണം, ടൗൺ ബസ്സ് സ്റ്റാൻഡ് വെയിറ്റിംഗ് ഷെഡ് പുനർനിർമ്മാണം, കളരിയാംമാക്കൽ ചെക്ക് ഡാമിന് പുതിയ പലകയിടൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തതും കൂടി കണക്കിലെടുത്താണ് അവാർഡ് നൽകൽ.


ഇക്കഴിഞ്ഞ അഞ്ചു വർഷത്തിൽ നടന്ന മുഴുവൻ കൗൺസിൽ യോഗങ്ങളിലും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിലും മുഴുവനും കൃത്യമായി പങ്കെടുത്ത ഏക വ്യക്തി എന്ന നിലയിൽ കൗൺസിൽ യോഗത്തിൽ പ്രത്യേക അംഗീകാരം നൽകിയിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,നഗരസഭാ ആക്ടിംഗ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഓർഗനൈസേഷൻ പ്രസിഡൻ്റ്, മുൻ മുൻസിപ്പൽ കമ്മീഷണർ രവി പാലാ അധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ മുഖ്യപ്രഭാഷണം നടത്തുകയും
ഒർഗനൈസേഷൻ ഭാരവാഹികളായ ബിജോയി മണർകാട്ട്, ജസ്സി സെബാസ്റ്റ്യൻ, മുൻ ചെയർമാൻമാർ കൗൺസിലർമാരായ പ്രിൻസി സണ്ണി ,രജിതാ പ്രകാശ് ,ബിജു പാലു പടവൻ, ബിജി ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ മുൻചെയർമാൻമാരെയും കൗൺസിലേഴ്സിനേയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version