Kottayam

തുമ്പായെടുത്ത് ,മണ്ണിനെ ഇളക്കാൻ സാധിക്കാത്തവർ മനുഷ്യനെന്ന പേരിന് അർഹനല്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ രാമപുരം ഫെസ്റ്റിൽ മുഴങ്ങണം: മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

 

പാലാ: മണ്ണിൽ തുമ്പായെടുത്ത് പണിത് മണ്ണിനെ ഇളക്കാൻ സാധിക്കാത്തവർ മനുഷ്യനെന്ന പേരിന് അർഹനല്ല എന്ന മഹാത്മ ഗാന്ധിജിയുടെ മഹത്തായ വാക്കുകൾ രാമപുരം ഫെസ്റ്റിൽ മുഴങ്ങണമെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിylയപ്പെട്ടു.മൂന്നാമത് രാമപുരം ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

കാർഷിക സംസ്‌കാരമാണ് ഏറ്റവും വലിയ സംസ്ക്കാരം ;കാർഷിക വൃത്തിയാണ് ഏറ്റവും വലിയ ജോലി എന്നുള്ളത് യുവാക്കളിൽ നിക്ഷിപ്തമാകുവാൻ ഇത്തരം കാർഷിക പ്രാധാന്യമുള്ള ഫെസ്റ്റുകൾക്കു കഴിയണം എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു .മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു .

ബിനു മാണിമംഗലം ;കെ കെ ജോസ് കരിമക്കുടിയിൽ ;ഫാദർ ബർക്കമാണ് കുന്നുംപുറം ;മാണി സി കാപ്പൻ എം എൽ എ ;ഫാദർ ജോസ് തറപ്പേൽ ;ഫാദർ മാത്യു പുളിക്കപ്പറമ്പിൽ തോമസ് പുളിക്കപ്പടവിൽ ;സിബി തോമസ്ഡ് കോയിപ്പിള്ളിൽ ;സിബി മുണ്ടപ്ലാക്കൽ ;എന്നിവർ പ്രസംഗിച്ചു.വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ കെ എം തോമസ് കോയിപ്പള്ളിൽ ;ജോൺ കച്ചിറമറ്റം ;തോമസ് മാടപ്പാട്ട് ;ഫാദർ ജോസഫ് പാനമ്പുഴ ;സോണി ഏറത്ത് ;സണ്ണി കാഞ്ഞിരത്താകുന്നേൽ ;അഭിലാഷ് ജി നായർ എന്നിവരെ മാണി സി കാപ്പൻ എം എൽ എ ആദരിച്ചു .

മൂന്ന് ദിവസങ്ങളിലായി കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകൾ, പുരാവസ്തു-നാണയ പ്രദർശനം, കുതിരസവാരി, ഒട്ടകസവാരി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന ‘കമാന്റോ’ എന്ന പോത്തിന്റെ പ്രദർശനം, റോബോട്ടിക് പ്രദർശനം എന്നിവ നടക്കും. കുട്ടികൾക്കായി വിവിധ വിനോദ-വിജ്ഞാനപരമായ പ്രവർത്തനങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 7.30 മുതൽ 10 വരെ നാട്ടരങ്ങ് അരങ്ങേറും. രാമപുരത്തെ കലാകാരായ പിന്നണി ഗായകരായ ഓവിയാറ്റസ് അഗസ്റ്റിൻ, അലീനിയ സെബാസ്റ്റ്യൻ, റിയോണ ഡി റോഷൻ എന്നിവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, പ്രശസ്ത മജീഷ്യൻ കണ്ണൻ മോൻ നയിക്കുന്ന മാജിക്ക് ഷോ, വിഷ്ണു ആചാരി അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യകളും അരങ്ങേറും.

കുടുംബസമേതം എത്തി ആസ്വദിക്കാവുന്ന സമഗ്ര കാർഷിക-സാംസ്കാരിക മേളയായ രാമപുരം കാർഷിക മേള 2026 പൊതുജനങ്ങൾക്ക് ശ്രദ്ധേയമായ അനുഭവമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version