Kerala

മൂന്നാനിയിൽ ഇന്നലെയും മാലിന്യം തള്ളി :പ്രതിഷേധക്കാരുടെ നാവ് കാശിക്കു പോയോയെന്ന് :മുൻ കൗൺസിലർ ജോസ് ചീരാങ്കുഴി

Posted on

പാലാ :ഷാജു തുരുത്തൻ കൗണ്സിലറായിരുന്നപ്പോൾ മൂന്നാനിയിൽ മാലിന്യം തള്ളിയപ്പോൾ പ്രതിഷേധിച്ചവരെയും ;കരഞ്ഞവരെയും ഇന്നലെ മൂന്നാനിയിൽ മാലിന്യം തള്ളിയപ്പോൾ കാണിന്നില്ലാത്തത് എന്ത് കൊണ്ടാണെന്നു മുൻ കൗൺസിലർ ജോസ് ചീരാങ്കുഴി അഭിപ്രായപ്പെട്ടു .കുടിവെള്ള സ്രോതസുകൾ മലിനീകരിക്കപ്പെടും എന്ന് പറഞ്ഞു കൊണ്ട് മാധ്യമങ്ങൾക്ക് വാർത്ത വിളമ്പിയവർ കൗണ്സിലര്മാരായപ്പോൾ അവരുടെ നാവ് കാശിക്കു പോയോ എന്നും ജോസ് ചീരാങ്കുഴി ചോദിച്ചു .

താൻ കൗൺസിലറായപ്പോൾ അനുവദിപ്പിച്ച എ ഐ ക്യാമറ ഉണ്ടായിരുന്നെങ്കിൽ ഈ മാലിന്യം താളലോക്കെ കണ്ടു പിടിക്കാമായിരുന്നു .പക്ഷെ ഇപ്പോഴത്തെ ഭരണ സമിതി  ആ പദ്ധതിക്ക് തുക അനുവദിക്കാതെ നീട്ടി കൊണ്ട് പോവുകയാണെന്ന് ജോസ് ചീരാങ്കുഴി കുറ്റപ്പെടുത്തി .എൽ ഡി എഫ് ഭരിക്കുമ്പോൾ മാലിന്യം തള്ളിയാൽ കുടിവെള്ളം മലിനീകരിക്കപ്പെടുമെന്നും ;ഉയു  ഡി എഫ് ഭരിച്ചാൽ മാലിന്യം തള്ളിയാൽ  കുടിവെള്ളം മലിനീകരിക്കപ്പെടില്ലെന്നുമുള്ള സിദ്ധാന്തങ്ങളുമുണ്ടോ എന്ന് അന്ന് പ്രതികരിച്ചിരുന്നു കൗൺസിലർമാർ വ്യക്തമാക്കണമെന്നും ജോസ് ചീരാങ്കുഴി അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version