Kerala

പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ നഗരസഭാ സ്വീകരിച്ചു

Posted on

പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി അവിടെ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റിന്റെ കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നു.

അതുപോലെ, പൊൻകുന്നം ഭാഗത്ത് നിന്ന് ടൗണിലേക്കുള്ള വാഹന ഗതാഗതത്തിനായി റോഡിന്റെ ഒരു വശം ബ്ലോക്ക് ചെയ്തിരുന്നതു തുറന്ന് കൊടുത്തിട്ടുണ്ട്. ഇതോടെ ആ ലെയിൻ ഉപയോഗിച്ച് വാഹനങ്ങൾക്ക് വലത്തോട്ട് സഞ്ചരിക്കാവുന്നതാണ്.

ഈ രണ്ട് പരിഷ്കാരങ്ങളും പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. പുതിയ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും സിഗ്നൽ ലൈറ്റ് നിർബന്ധമായും പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Diya Binu Pulickakandam
Chairperson, Pala Municipality.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version