Kerala

നഗരസഭ പറഞ്ഞത് 5 രൂപാ ;വാങ്ങിക്കുന്നത് 10 രൂപാ :പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ പ്രാഥമിക കൃത്യത്തിന് തോന്നുംപടി ചാർജ്

Posted on

പാലാ :പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ പ്രാഥമിക കൃത്യത്തിന് തോന്നും പാടി ചാർജ് വാങ്ങിക്കുന്നതായി പരാതി ഉയർന്നു .രണ്ടു രൂപാ വാങ്ങിക്കേണ്ട മൂത്രത്തിന് 5 രൂപയും ;അഞ്ച് രൂപാ വാങ്ങിക്കേണ്ട കക്കൂസിനു പത്ത് രൂപയുമാണ് ഇപ്പോൾ വാങ്ങിക്കുന്നത് .ഇതിന്റെ പേരിൽ ദിവസവും ഇവിടെ കശപിശയും പതിവാണ് .

സാധാരണക്കാരായ സ്ത്രീകൾ ഇവിടം ഉപയോഗിച്ചതിന് അന്യായ ചാർജ് കേട്ട് പരാതി ഉന്നയിക്കാറുണ്ടെങ്കിലും നഗര സഭയിൽ പോയി പറയുന്നതിന്റെ നാണക്കേട് ഓർത്ത് പലരും പരാതി പറയാറില്ല .ആരും പരാതി പറയാത്തതിന്റെ പേരിൽ ലേലം കൊണ്ടവർ അന്യായ തുക വാങ്ങി കൊള്ളയടിക്കുകയാണെന്നും നാട്ടുകാർ പരാതി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version