Kottayam
അനാവശ്യ വിവാദം ഒഴിവാക്കി തോണിക്കടവ് തൂക്കുപാലം നിർമ്മാണം നടപ്പിൽ വരുത്തണം – നഗരസഭ പ്രതിപക്ഷം
പാലാ :2016ൽ കെ.എം മാണി ആസ്തി വികസന ഫണ്ടിൽ നിന്ന് 4.16 കോടി രൂപ അനുവദിച്ചതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയതുമായ ടൗൺ ബ്യൂട്ടിഫിക്കേഷൻ രണ്ടാം ഘട്ടം തോണിക്കടവ് തൂക്ക് പാലം പദ്ധതി പുതിയ ഭരണസമിതി നടപ്പാക്കാൻ ശ്രമിച്ചാൽ പൂർണ്ണമായും എല്ലാ സഹകരണവും നൽകുമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.
പദ്ധതി മർഗ്ഗ നിർദ്ദേശപ്രകരം റോഡിനായി സർക്കാർ അനുവദിച്ച ഫണ്ടിൽ വാർഡിലെ റോഡ് അറ്റകുറ്റപണികൾക്കായുള്ള തുക വെട്ടി കുറച്ച് ഈ പദ്ധതിക്ക് തുക വകയിരുത്തിയാലും ജില്ലാ അസുത്രണ സമിതിയുടെ അംഗീകാരം ലഭിക്കില്ലയെന്ന് ഞങ്ങൾ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്.അതു പോലെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് വിശദമായ രൂപരേഖ തയ്യാറാക്കി നഗരസഭക്ക് തനിയെ താങ്ങാൻ ആവാത്തതിനാൽ എം.ൽ എ, എം.പി, സർക്കാർ ഫണ്ടുകൾ എന്നിവ കൂടി കണ്ടെത്തി ഈ പദ്ധതി പൂർത്തികരിക്കണമെന്ന നിർദ്ദേശം ആണ് പ്രതിപക്ഷം എന്ന നിലയിൽ വച്ചത്.കഴിഞ്ഞ കൗൺസിലിൽ ചെയർപേഴ്സൺ അതിനെ അംഗികരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ബിജു പാലുപ്പടവൻ പറഞ്ഞു.
ഈ വർഷത്തെ പ്രൊജക്ടിൽ തന്നെ പദ്ധതി മാർഗ്ഗ നിർദ്ദേശപ്രകാരം വയ്ക്കാവുന്ന വികസന ഫണ്ടിൽ നിന്ന് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന് 5 ലക്ഷം രൂപയെങ്കിലും വകയിരുത്തണമെന്നും ഡി.പി.ആർ തയ്യാറാക്കാതെ കൂടുതൽ തുക വകയിരുത്തിയാൽ ഫണ്ട് ലാപ്സാകാൻ സാധ്യതയുള്ളതിനാലും അടുത്ത വർഷം സർക്കാർ നൽകുന്ന ഫണ്ടിൽ അത് കുറവ് വരാൻ സാധ്യതയുള്ളതിനാലുമാണ് മുൻ പരിചയം വച്ച് ഇത് നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതൽ തുക വച്ചാലും എതിർക്കില്ലെന്നും പ്രതിപക്ഷം പറയുന്നു.