Kottayam

മൂന്നാം തുടർ ഭരണം സുനിശ്ചിതമെന്ന് വികസന സന്ദേശ സദസിൽ ജോസ് കെ മാണി

Posted on

പാലാ: മൂന്നാം തുടർ ഭരണം സുനിശ്ചിതമാണെന്ന് ജോസ് കെ മാണി .കരുർ പഞ്ചായത്തിലെ പേണ്ടാനം വയലിൽ വികസന സന്ദേശ സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ജോസ് കെ മാണി.

കേരളത്തിലാകെ സഞ്ചരിച്ച വികസന സന്ദേശ യാത്രയിലൂടെ ഒന്ന് മനസിലായി ജനങ്ങൾ ഇടത് പക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൻ്റെ തുടർച്ച ആഗ്രഹിക്കുന്നു .

ഇവിടുത്തെ എം.എൽ.എ ഗ്രാമത്തിലേക്ക് വികസനം എത്തിച്ചു എന്ന്‌ പറയുന്നു.കെ.എം മാണിസാർ കൊണ്ടുവന്നതല്ലാതെ ഏത് പദ്ധതി ഈ എം.എൽ.എ ഗ്രാമങ്ങളിലേക്ക് എത്തിച്ചു എന്ന് പറയേണ്ടതുണ്ട്. ട്രിപ്പിൾ ഐ.ടി കൊണ്ട് കരുർ ഗ്രാമത്തിന് എന്ത് മാത്രം വികസനമുണ്ടായി.കേന്ദ്ര ധനകാര്യ മന്ത്രി വരെ ഈ ഗ്രാമത്തിലേക്ക് കടന്നു വന്നു.അങ്ങനെയുള്ള വികസനവും ജനക്കൾ കണ്ട് കൊണ്ടാണിരിക്കുന്നതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version