Kottayam

വർഗീയ ശക്തികൾ വളരാതിരിക്കണമെങ്കിൽ എൽ.ഡി.എഫ് തുടർ ഭരണം അനിവാര്യമാണ്: പി സന്തോഷ് കുമാർ എം.പി

Posted on

പാലാ: വർഗീയ ശക്തികൾ നമ്മുടെ കേരളത്തിൽ വളരാതിരിക്കുവാനായി എൽ.ഡി.എഫിൻ്റെ തുടർ ഭരണം അനിവാര്യമാണെന്ന് പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. ജോസ് കെ മാണി  നയിക്കുന്ന വികസന സദസ് പേണ്ടൊനം വയലിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സന്തോഷ് കുമാർ എം.പി.

അതി ദരിദ്രരെ ഇല്ലാതാക്കി ഇന്ത്യക്കാകെ മാതൃക കാണിച്ച ഈ ജനകീയ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കേണ്ടത് തൊഴിലാളി വർഗത്തിൻ്റെ കടമയായി തന്നെ നാം പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നും പി സന്തോഷ് കുമാർ എം.പി സൂചിപ്പിച്ചു.

പ്രൊഫസർ ലോപ്പസ് മാത്യം ,ലാലിച്ചൻ ജോർജ് ,ടോബിൻ കെ അലക്സ് ,പി.കെ ഷാജകുമാർ ,സജേഷ് ശശി ,ബാബു കെ ജോർജ് ,തോമസ് വി.ടി, ജിൻസ് ദേവസ്യ ,ബേബി ഉഴുത്തുവാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version