Kottayam

ദാ ദിയ വന്നു, ദേ ദിയ പോയി: ദിയയും രാഷ്ട്രീയ കളി പഠിച്ചു: തൂക്ക് പാലം തൂങ്ങി തന്നെ

Posted on

പാലാ: അടയ്ക്കാ പക്ഷിയും ചിലയ്ക്കാൻ തുടങ്ങി ഇതൊരു നാടൻ ചൊല്ലാണ് എങ്കിലും ഇന്നത്തെ നഗരസഭ കൗൺസിലിൽ ചെയർപെഴ്സൻ ദിയാ ബിനുവിൻ്റെ പ്രകടനം മികച്ചൊരു അംഗത്തിനെ പോലെ ആയിരുന്നു.

തൂക്ക് പാലം വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത ആക്രമണം പ്രതീക്ഷിച്ച ഭരണപക്ഷം ,മറ്റൊരു അടവ് തന്ത്രമാണ് പ്രയോഗിച്ചത്.തൂക്ക് പാലത്തിനു നിർമ്മാണ അനുമതി നൽകി ; തൂക്ക് പാലം വിഷയത്തിൽ കൂടുതൽ പ0നത്തിനായി മാറ്റി വച്ചിരിക്കുന്നു  എന്ന് പറഞ്ഞ് ദിയാ ബിനു ഡയസിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു . .ഉടനെ ഭരണകക്ഷിയംഗങ്ങളും ഇറങ്ങി പോയി .പോകുന്ന പോക്കിൽ ബിനു പുളിക്കക്കണ്ടം  ഇങ്ങനെ പറഞ്ഞു. ഇനിയുള്ള കൗൺസിലുകളൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും.

ഇത് ഭരണപക്ഷത്തിൻ്റെ ജനാധിപത്യ വിരുദ്ധതയാണെന്നും കൗൺസിലിനെ പോലും ഭയക്കുന്ന ഭരണപക്ഷത്തിൻ്റെ ജാള്യതയുടെ പുക മറയാണ് ഈ ഇറങ്ങി പോക്കെന്നും ബിജു പാലു പടവൻ ഉറക്കെ വിളിച്ചു പറഞ്ഞു.2026-2027 വാർഷിക പദ്ധതി കരട് നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിനും ,വികസന സെമിനാർ തീയതി നിശ്ചയിക്കുന്നതിനും അടിയന്തിര കൗൺസിൽ വിളിച്ചിട്ട് ഇറങ്ങി പോകുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് ബിജു പാലുപ്പടവൻ ,ഷാജു തുരുത്തൻ ,ജോസിൻ ബിനോ ,ബിജി ജോജോ ,ലീനാ സണ്ണി, ബെറ്റി ഷാജു എന്നിവർ അഭിപ്രായപ്പെട്ടു.

സഭ തുടങ്ങുന്നതിന് മുമ്പെ അഛനായ ബിനുവിനെ നോക്കി ഡയസിലിരുന്ന് ദിയാ ഡബ്ളിയു എന്നക്ഷരത്തിൽ ചുണ്ട് കോട്ടി ചിരിച്ചത് ഇറങ്ങി പോക്കിന് മുമ്പുള്ള മത്താപ്പ് കത്തീരാണെന്ന് ഇറങ്ങി പോയപ്പോഴാണ് മനസിലായത്.ബെറ്റി ഷാജു തുരുത്തേൽ ഇനിയുള്ള കൗണ്സിലുകളിൽ കുട്ടി ആണെന്നുള്ള പരിഗണന ഉണ്ടാവില്ലെന്ന് പറഞ്ഞതിന്റെ തിരിച്ചടി ഈ വിധത്തിലാണ് ഭരണ പക്ഷം കൈകാര്യം ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version