Kerala

അജിത് പവാറിന്റെ മരണം : അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം ആവശ്യമുയരുന്നു

Posted on

മുംബയ്: അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻ.സി.പി (എസ്.പി) നേതാവ് രോഹിത് പവാർ.അജിത്തിന്റെ അനന്തരവനാണ് രോഹിത്. ചാർട്ടർ കമ്പനിയായ വി.എസ്.ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രോഹിത് വിമാനത്തില്‍ അധിക ഇന്ധന ടാങ്കുകളുണ്ടായിരുന്നുവെന്ന ആരോപണം ആവർത്തിച്ചു.

അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം. സമിതിയില്‍ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങള്‍ എന്നിവർ ഉള്‍പ്പെടണമെന്നും ആവശ്യപ്പെട്ടു.വിമാനാപകടത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന് പലയിടങ്ങളില്‍ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version