Kerala
ജൂമാ മസ്ജിദിൽ അനധികൃത നിർമ്മാണം നടക്കുന്നതായും ,കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നതായും പരാതി ഉയർന്നു
പാലാ :പാലാ തെക്കേക്കരയിൽ ഉള്ള ജൂമാ മസ്ജിദിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ പൊട്ടിയൊലിച്ച് അയൽക്കാർക്ക് ദുരിതം വിതയ്ക്കുന്നതായി പരാതി ഉയർന്നു .അനധികൃതമായി കക്കൂസ് നിർമ്മാണം നക്കുന്ന തായും കാണിച്ച് അയൽവാസിയായ മണ്ഡപത്തിൽ ബാബു മുൻസിപ്പൽ സെക്രട്ടറിക്ക് രേഖാ മൂലം പരാതി നൽകി .
ഏതാനും മാസം മുൻപ് തന്റെ വീടിനോടു ചേർന്ന് കക്കൂസ് നിർമ്മിച്ചപ്പോൾ ദുർഗന്ധം മൂലം പരാതി നൽകി അത് പൊളിപ്പിച്ചതാണെന്നും പിന്നേയും അനധികൃത നിർമാണവുമായി വന്നിരിക്കുന്നതിനാൽ അത് പൊളിച്ചു മാറ്റണമെന്നുമാണ് മണ്ഡപത്തിൽ ബാബു പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .