Kottayam

തൂക്ക് പാലം വെറും തട്ടിപ്പ്: മുൻ ചെയർപേഴ്സൻമാരും ,മുൻ ചെയർമാനും ,നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്ത്

Posted on

പാലാ: പാലാ നഗരസഭയുടെ ഇന്നലെ പ്രഖ്യാപിച്ചിട്ടുള്ള തൂക്ക് പാലം നിയമ പിൻബലമില്ലാത്തതാണെന്ന് നഗരസഭയുടെ നാല് മുൻ ചെയർപേഴ്സൻമാരും ,മുൻ ചെയർമാനും, നേതാക്കളും മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

മുൻ ചെയർപേഴ്സമ്മാരായ ബെറ്റി ഷാജു ,ലീനാ സണ്ണി ,ബിജി ജോജോ, ജോസിൻ ബിനോ ,ബിജു പാലുപ്പടവിൽ,ഷാജു തുരുത്തൻ ,ജോർജ്കുട്ടി ചെറുവള്ളി ,എന്നിവരാണ് മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

ഇതിലും പ്രായം കുറഞ്ഞ ആളല്ലെ തിരുവനന്തപുരത്തെ ആര്യാ രാജേന്ദ്രൻ ,അവരെ സഹായിക്കാൻ അഛനില്ലായിരുന്നു ,വല്യഛനില്ലായിരുന്നു എന്നാൽ ആര്യ രാജേന്ദ്രൻ മറുപടി പറഞ്ഞിരുന്നു. ഞങ്ങൾ ദിയാ കൊച്ചിനെ ഉപദ്രവിക്കാൻ പോയിട്ടില്ല. ഞങ്ങൾ സഹകരിക്കുകയായിരുന്നു.എന്നാൽ തൂക്ക് പാലം വിഷയം സകല നിയമങ്ങളും മര്യാദകളും കാറ്റിൽ പറത്തിയുള്ള പ്രഖ്യാപനമായി പോയെന്ന് പറയാതെ വയ്യ .

ഇനിയുള്ള കാലങ്ങളിൽ പ്രതിപക്ഷത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാവും. തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ക്രമരഹിതമായി പ്രഖ്യാപനങ്ങൾ നടത്തിയിട്ട് ജോസ് കെ മാണി എതിർത്തതിനാൽ ഇത് നടക്കാതെ പോയി എന്ന പതിവ് പല്ലവി ആവർത്തിക്കാനുള്ള കുത്സിത തന്ത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നും ‘ നേതാക്കൾ ആരോപിച്ചു.

പാലാ നഗരസഭ തൂക്കുപാലം വെറും പബ്ളിസ്റ്റി . പ്രായോഗികമെങ്കിൽ സ്വാഗതാർഹം. പക്ഷെ നഗരസഭയിലെ റോഡുകളുടെ മെയിൻ്റ്സ് വെട്ടികുറയക്കരുത്.
പ്രതിപക്ഷം.
നഗരസഭയിലെ 26 വാർഡിലെ റോഡുകൾ മെയിൻ്റസ് നടത്താൻ സർക്കാർ തന്നിരിക്കുന്ന ഫണ്ട് വെട്ടി കുറച്ച് മിനച്ചിലാറിന് കുറുകെ തോണി കടവിലേയ്ക്ക് തൂക്ക് പാലം എന്ന പുനർപേരിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് പാലാ നഗരസഭയിലെ 26 വാർഡിലെയും ജനങ്ങളോട് ഉള്ള വെല്ലുവിളിയാണന്ന് പ്രതിപക്ഷം.നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ നികുതി ദായകരായ ജനങ്ങളുടെ അവകാശമാണ് വാർഡിലെ റോഡുകളുടെ നവീകരണം. എന്നാൽ ഫണ്ടിൻ്റെ കുറവ് നിമിത്തവും ടാറിംഗ് വേലകൾ ഏറ്റെടുക്കാൻ കോൺടാക്ർ മാർ വൈമനസ്യം കാണിക്കുന്നത് നിമിത്തവും റോഡുകൾ കൂടുതലുള്ള പല വാർഡിലും പല റോഡുകളും പൂർണ്ണമായും റിടാറിംഗ് നടത്താൻ സാധിക്കുന്നില്ല. അതു കൊണ്ട് അത്യാവശ്യം പാച്ച് വർക്കുകൾ നടത്തുകയാണ് ചെയ്യാറ്. എന്നാൽ സർക്കാർ, നഗരസഭയിലെ വാർഡുകളിലെ റോഡ് മെയിൻറൻസിനായി മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്ന ഫണ്ട് സർക്കാർ പദ്ധതി മാർഗ്ഗ നിർദേശത്തിന് വിരുദ്ധമായി വകമാറ്റിയാൽ ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം കിട്ടില്ലായെന്നും, പ്രോജക്ട് പാസ്സാകില്ലായെന്നും, നഗരസഭ സെക്രട്ടറി ഉൾപ്പെടയുള്ളവർക്ക് അറിയാമായിരുന്നിട്ടും ഭരണകഷിയിലെ ചിലരുടെ നിർബന്ധം മൂലമാണ് റോഡിൻ്റെ തുകയിൽ നിന്ന് 75 ലക്ഷം രൂപ വെട്ടി കുറച്ച് ഈ പ്രൊജിക് ട് കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.സർക്കാർ റോഡ് മെയിൻറൻസിനു വേണ്ടി അനുവദിച്ച ഫണ്ട് മാറ്റണമെങ്കിൽ നഗര സഭയിലെ 26 വാർഡുകളിലും റോഡ് മെയിൻ്റ്സ് ഇല്ലായെന്ന് സാക്ഷ്യപത്രം നൽകിയാൽ മാത്രമെ ഒരു പുതിയ റോഡ് പോലും സോളിംഗ്, മെറ്റലിംഗ്, ടാറിംഗ് നടത്താൻ സാധിക്കുകയുള്ളുവെന്ന കർശന ചട്ടം നിലനിൽക്കുമ്പോഴാണ് 2016 ൽ കെ.എം മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4 കോടിയിൽപരം രുപ എസ്റ്റിമേറ്റ് കണകാക്കിയ ടൗൺ ബ്യുട്ടിഫിക്കേഷൻ രണ്ടാം ഘട്ടത്തിൻ്റെ പേര് മാറ്റി റിവർവ്യം റോഡ്-തോണിക്കടവ് തൂക്കുപാലം എന്ന പേരിൽ 75 ലക്ഷം രൂപ വകയിരുത്താൻ ചിലർ ശ്രമിക്കുന്നത്. കോ ഓർഡിനേഷൻ കമ്മറ്റിയിൽ പോയാലും സർക്കാർ അംഗീകാരം കിട്ടില്ലായെന്ന് അറിയാവുന്ന ഉദ്യേഗസ്ഥർ ഇതിന് വഴങ്ങി കൊടുക്കുകയാണ്.നിലവിൽ വാർഡിൽ റോഡ് മെയിൻറൻസ് ചെയ്യുന്നതിനായി 6 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശരാശരി 10 കി.മീറ്റർ റോഡുകളുള്ള ഒരു വാർഡിൽ ഉദ്ദേശം 400 മീറ്റർ പോലും റീ ടാർ ചെയ്യാൻ ഈ തുക തികയില്ല. ഈ സാഹചര്യത്തിലാണ് ഒരു ശാസ്ത്രിയ പഠനമോ, പ്രായോഗികതയോ, വിശദമായ എസ്റ്റിമേറ്റോ തയ്യാറാക്കാതെ തൂക്ക് പാലത്തിന് എന്ന പേരിൽ പണം അനുവദിക്കുന്നത്. യശ്ശരി ര നാ യ കെ.എം മാണി 2016ൽ ഗവൺമെൻ്റ് ഓർഡർ നമ്പർ 137/2016/T SM ആയി ഈ പദ്ധതിക്ക് സർക്കാർ ഏജൻസിയായ കിറ്റ് കോ മു ഖാന്തിരം എസ്റ്റിമേറ്റും റിപ്പോർട്ടും തയ്യാറാക്കി 4 കോടി 21 ലക്ഷം അനുവദിച്ചിരുന്നു.പക്ഷെ സാങ്കേതികമായ തടസ്സങ്ങൾ നിമിത്തം മുന്നോട്ടു പോയില്ല. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ ആണ് ഭരണസമിതി ഉദ്ദേശിക്കുന്നതെങ്കിൽ 2016ലെ എസ്റ്റിമേറ്റ് പുതുക്കി ആവശ്യമായ അനുമതികൾ ലഭ്യമാണോയെന്ന് പരിശോധിച്ച് എം.ൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നോ സർക്കാരിൽ നിന്നൊ തുക അനുവദിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.പുതിക്കിയ എസ്റ്റിമേറ്റ് പ്രകാരം 7 കോടി രൂപയെങ്കിലും പ്രതീഷിക്കാവുന്ന പദ്ധതിക്ക് ദൈനദിന ചിലവുകൾ പോലും നടത്താൻ ബുദ്ധിമുട്ടാണന്ന് പറയുന്ന ഭരണപക്ഷം ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. യശശ്ശരി ര നാ യ കെ.എം മാണി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് നഗരസഭ പ്രതിപക്ഷം എതിരല്ലന്നും സർക്കാരിൽ നിന്ന് അനുമതി കിട്ടില്ലായെന്നറിയാമായിട്ടും റോഡ് ഫണ്ട് വെട്ടി കുറച്ച് യാതൊരു എസ്റ്റിമേറ്റും തയ്യാറാക്കാതെ ഇതിനെ അനുകൂലിക്കുന്നത് മണ്ടത്തരത്തിന് പ്രതിപക്ഷം കൂട്ടുനിൽക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് ഇതിനെ എതിർക്കുന്നത്.ലണ്ടൻ ബ്രിഡ്ജ് സൗന്ദര്യവൽക്കരണത്തിൻ്റെ ഒന്നാം ഘട്ടത്തിൽ ടൂറിസം വകുപ്പ് പൂർത്തികരിച്ചതാണ്. പക്ഷെ ഇതിൻ്റെ നടത്തിപ്പ് ടൂറിസം വകുപ്പിനാണ് .പക്ഷെ ഭൂമിയുടെ ഉടമസ്ഥത സംബഡിച്ച് മറ്റ് വകുപ്പുകൾ തമ്മിലുള്ള തർക്കം നിമിത്തം ഉപയോഗപ്രദമായിട്ടില്ല.കഴിഞ്ഞ കൗൺസിൽ കാലയളവിൽ നഗരസഭ സർക്കാരിലും വിവിധ ഡിപ്പാർട്ടുമെൻ്റുകളിലും ബന്ധപ്പെട്ട് നഗരസഭ ഏറ്റെടുക്കാൻ തയ്യാറാണന്ന് അറിയിക്കുകയും മോണിറ്ററിംഗ് കമ്മറ്റി ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് പെട്ടന്നാക്കാൻ പുതിയ ഭരണസമിതി ശ്രമിക്കുകയാണ് ചെയ്യേണ്ടത്. 2016ൽ കെ.എം മാണി ആസ്തി വികസന ഫണ്ടിൽ നിന്ന് വിശദമായ എസ്റ്റിമേറ്റും റിപ്പോർട്ടും അനുസരിച്ച് 4 കോടിയിൽ പരം രൂപ അനുവദിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ മൂലം നടപ്പാക്കാൻ സാധിക്കാതെ പോയ പദ്ധതി പുതിയ പേരിൽ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപിച്ച് DPR തയ്യാറാക്കുന്നതിന് ചെറിയ തുക വകയിരുത്തുകയും തുടർന്ന് പ്രായോഗികമെങ്കിൽ സർക്കാർ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുകയും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

23 പേർ പങ്കെടുത്ത കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷത്തെ 12 പേർ എതിർക്കുകയും സെക്രട്ടറിക്ക് വിയോജന കുറിപ്പ് നൽകുകയും ചെയ്ത ഈ വിഷയം കൗൺസിൽ പാസ്സാക്കിയെന്നാണ് ചെയർപേഴ്സൺ പറയുന്നത്. 26 വാർഡിലും ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളവർ ഉണ്ടന്നും അവർക്ക് കിട്ടേണ്ട നീതി ഇല്ലാതാക്കാൻ അനുവദിക്കില്ലന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് ബിജു പാലു പ്പടവൻ മുൻ ചെയർപേഴ്സൺമാരായ ഷാജു.വി .തുരുത്തൻ, അഡ്വ ബെറ്റി ഷാജു, ജോസിൻ ബിനോ, ലീനാ സണ്ണി പുരയിടം, ബിജിജോ ജോ കുടക്കച്ചിറ ,കൗൺസിലർ ജോർജുകുട്ടി ചെറുവള്ളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version