Kerala

കർഷകസ്വരാജ് സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തി വരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവു് വി ഡി സതീശൻ

Posted on

ഈരാറ്റുപേട്ട :വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് കർഷകസ്വരാജ് സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തി വരുന്ന ഉപവാസമവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ പ്രതിപക്ഷ നേതാവു് വി.ഡി സതീശൻ സത്യാഗ്രഹസമിതിക്ക് രേഖാമൂലം യു.ഡി.എഫിൻ്റെ ഉറപ്പുകൾ നൽകി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വന്യജീവി ആക്രമണ വിഷയത്തിൽ മുൻഗണനയോടെ നടപടികളെടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പാണ് അദ്ദേഹം യൂ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ ഫിൽസൺ മാത്യം വശം എത്തിച്ച കത്തിലൂടെ നൽകിയിട്ടുളളത്.

ഈരാറ്റുപേട്ടയിൽ അനിശ്ചിതകാല നിരാഹാരമാരംഭിച്ച ശേഷം വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ജനപ്രതിനിധികളും പിന്തുണയർപ്പിച്ചു വന്നെങ്കിലും ആരും രേഖാമൂലം ഉറപ്പു നൽകിയിരുന്നില്ല. ഏതാനും ദിവസം മുമ്പു് ബി.ജെ.പി സംസ്ഥാന വൈ പ്രസിഡൻ്റ് അഡ്വ ഷോൺ ജോർജ്ജ് ബി.ജെ.പിയുടെ പ്രകടന പത്രികയിൽ കർഷകസ്വരാജ് സത്യാഗ്രഹ സമിതി ഉന്നയിക്കുന്ന നിർദ്ദേശങ്ങളുൾപ്പെടെ വന്യജീവി പ്രതിരോധത്തിനുള്ള വ്യക്തമായ പദ്ധതി കളുണ്ടാവുമെന്ന് ഉറപ്പു നൽകിയിരുന്നു.

ആറുമാസമായി വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന സത്യാഗ്രഹത്തോടും അതിനൊടുവിൽ ഈരാറ്റുപേട്ടയിൽ നടന്നു വരുന്ന അനിശ്ചിതകാലനിരാഹാര സത്യാഗ്രഹത്തോടും എൽ.ഡി.എഫ് നേതൃത്വം ഇതുവരെ നിസ്സംഗത പുലർത്തുകയാണ് ചെയ്തിട്ടുള്ളത്.പ്രതിപക്ഷ നേതാവിൻ്റെ രേഖാമൂലമുള്ള ഉറപ്പിൻ്റെ പശ്ചാത്തലത്തിൽ സമരത്തിൻ്റെ ഭാവി സംബന്ധിച്ച കാര്യങ്ങൾ സത്യാഗ്രഹ സമിതിയുടെ യോഗം ചേർന്ന് തീരുമാനിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version