Kerala

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ

Posted on

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ. ബൈക്ക് വാങ്ങി നൽകാനാണ്  പത്തു രൂപ ചലഞ്ച്. ആൾക്കൂട്ട ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള നീക്കമെന്നാണ് സംഘടകർ പറയുന്നത്. നാളെ മുതലാണ് 10 രൂപ ചലഞ്ച് തുടങ്ങുക.

പയ്യന്നൂരിലെ പൊതു വേദിയിൽ വച്ച് ബൈക്ക് കൈമാറും എന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾക്ക്  നൽകിയ പ്രത്യേക അഭിമുഖത്തില്‍ സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം. പിന്നാലെ സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചതുൾപ്പെടെ ആക്രമണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version