Kottayam
തിരഞ്ഞെടുപ്പിൽ 10 ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ്.നിയമ സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ മുൻപിൽ 10 ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്
കോട്ടയം:തിരഞ്ഞെടുപ്പിൽ 10 ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ്. കൊച്ചി : നിയമ സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ മുൻപിൽ 10 ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്.
1.തൊഴിലില്ലായ്മ,സംരംഭകത്വ സാഹചര്യക്കുറവ് തുടങ്ങിയവ മൂലം യുവജനങ്ങൾ നാട്ടിൽ നിന്നും പാലായനം ചെയ്യപ്പെടുന്നത് തടയുവാൻ നിങ്ങൾ എന്ത് പരിഹാരം ചെയ്യും ?
2.റബ്ബർ,നെല്ല് കർഷകർക്ക് കാർഷിക മേഖലയിൽ നിലനിൽക്കുവാൻ എന്താണ് വിഭാവനം ചെയ്യുന്നത് ?
3.വന്യ ജീവി ആക്രമണം മൂലവും വിവിധ നിയമങ്ങൾ മൂലവും മലയോര മേഖലയിലെ കർഷകർ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ വനം – വന്യജീവി നിയമ ഭേദഗതിക്ക് നിങ്ങൾ തയ്യാറാകാത്തത് എന്ത് കൊണ്ട് ?
4.80:20 സംവരണത്തിൽ ജനസംഖ്യാനുപാതികമായ വിതരണം നടത്തപ്പെടുന്നതിനും, ഇ ഡബ്ലിയു എസ് കേരളത്തിലെ സാഹചര്യം അനുസരിച്ചു ക്രമീകരിച്ചു നടപ്പാക്കുന്നതിനും എന്താണ് തടസ്സം ?
5.വർഗീയ ശക്തികളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ പീഡനങ്ങളും അധിനിവേശങ്ങളും നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ പക്ഷം പിടിക്കുന്നത് എന്ത് കൊണ്ട് ?
6.മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഇരട്ടത്താപ്പും ജനവഞ്ചനയും നീതീകരിക്കുന്നതാണോ ?
7.ദളിത് ക്രൈസ്തവർക്ക് അർഹമായ സംവരണാനുകൂല്യങ്ങൾ നൽകുന്നതിന് എന്താണ് തടസ്സം ?
8.ഭിന്നശേഷിസംവരണത്തിന്റെ മറവിൽ അധ്യാപക നിയമനം അട്ടിമറിക്കപ്പെടുന്നതിന് എന്ത് നിലപാട് ആണ് ഉള്ളത് ?
9.ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിൽ ഭരണ – പ്രതിപക്ഷ പാർട്ടികളുടെ നിലപാട് എന്താണ് ?
10.നിയമ സഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ സ്ഥാനാർഥിത്വം നൽകുന്നതിന് രാഷ്ട്രീയ പാർട്ടികൾ എത്ര മാത്രം സന്നദ്ധമാണ്?
മേൽസൂചിപ്പിച്ച വിഷയങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് വ്യക്തമാക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്നു.രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അനുസരിച്ച് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് എടുക്കുവാൻ സമുദായം സജ്ജമാണെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച നേതൃ യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ,ട്രഷറര്‍ അഡ്വ ടോണി പുഞ്ചക്കുന്നേൽ,ഭാരവാഹികളായ ഡോ കെ എം ഫ്രാൻസിസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,രാജേഷ് ജോൺ,തോമസ് ആന്റണി, കെ പി സാജു,ജോമി ഡോമിനിക്,ജേക്കബ് നിക്കോളാസ്,അഡ്വ മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.