Kerala

രണ്ടു വർഷം കഴിയുമ്പോൾ വന്യ ജീവികളുടെ കാടിറക്കം കേരളത്തിലെ പകുതിയോളം ജനങ്ങളുടെ ജീവിത പ്രശ്നമായി മാറും: സണ്ണി പൈകട 

Posted on

ഈരാറ്റുപേട്ട :ഇന് വന്യജീവി പ്രശ്നം കേരളത്തിന്റെ നാലിലൊന്ന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ രണ്ടു വര്ഷം കഴിയുമ്പോൾ വന്യ ജീവികളുടെ കാടിറക്കം കേരളത്തിലെ പകുതിയോളം ജനങ്ങളുടെ ജീവിത പ്രശ്നമായി മാറും എന്ന് നിരാഹാരമനുഷ്ഠിക്കുന്ന കർഷക നേതാവ്  സണ്ണി പൈകട കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .

കേരളത്തിലെ ജനങ്ങൾക്കും സർക്കാരിനും ഇന്ന് ഇതിന്റെ ഭീകരത വേണ്ട വിധത്തിൽ മനസിലായിട്ടില്ലെന്നു വേണം കരുതാൻ .പാലാ ടൗണിൽ പോലും കാട്ട് പന്നി വിഹരിക്കുന്ന ചിത്രം നമ്മൾ കണ്ടതാണ് .പക്ഷെ സർക്കാരുകൾക്ക് ഇതിന്റെ ഭീകരത മനസിലായിട്ടില്ല .അവർക്കു മരണമുണ്ടാകുമ്പോൾ വന്നു സന്ദർശിക്കുന്നതല്ലാതെ ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നില്ല .ഇന്ന് ഈരാറ്റുപേട്ടയിലെ കര്ഷകസ്വരാജ് സത്യാഗ്രഹ സമിതി യുടെ സമര പന്തലിലെ നിരാഹാരം 9 ദിവസം പിന്നിടുകയാണ് .കർഷകരുടെ പ്രതിനിധിയായി സണ്ണി പൈകടയാണ് നിരാഹാരം അനുഷ്ഠിക്കുന്നത് .

നിരാഹാരത്തിന്റെ ക്ഷീണത്തിലും സണ്ണി പൈകട കാര്യങ്ങൾ സവിസ്തരം പറഞ്ഞു .ഇന് കേരളത്തിൽ രണ്ട് ജാഥകൾ നടക്കുന്നുണ്ട് ഒന്ന് ഭരണ പക്ഷത്തിന്റേതും മറ്റൊന്ന് പ്രതിപക്ഷത്തിന്റേതും .പക്ഷെ ഈ ജാഥകളിലൊന്നും വന്യ ജീവി പ്രശ്നം അവർ ഉന്നയിക്കുന്നില്ലാത്തതു ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്ന് സണ്ണി പൈകട കോട്ടയം മീഡിയയോട് പറഞ്ഞു .

മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചാം തീയതി കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ കര്‍ഷക സ്വരാജ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ പ്രമുഖ കര്‍ഷക നേതാവ് സണ്ണി പൈകട അനുഷ്ഠിച്ചുവരുന്ന അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടരുന്നു. സമരത്തിന് ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നതായി സമരാനുകൂലികള്‍ പറയുന്നു. നാനാതുറയില്‍പ്പെട്ട നിരവധി ആളുകള്‍ ആണ് ഇതിനോടകം സമരപന്തല്‍ സന്ദര്‍ശിച്ചത്. സണ്ണി പൈകടയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്നാണ് ആവശ്യമുയരുന്നത്.സണ്ണി പൈകടകർഷകസ്വരാജ് സത്യാഗ്രഹ സമിതി ചെയർമാൻഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽസംഘാടക സമിതി ചെയർമാൻവി.എം. അബ്ദുള്ളാഖാൻകൺവീനർജോഷി താന്നിക്കൽവൈസ് ചെയർമാൻഅഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ
റോജർ ഇടയാടിയിൽ എന്നിവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version