Kottayam

മാനത്തൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ പെരുന്തേനീച്ച കുത്തി :ഗൃഹ നാഥനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Posted on

പാലാ :പാലയ്ക്കടുത്ത് മാനത്തൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ പെരുന്തേനീച്ച കുത്തി :ഗൃഹ  നാഥനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായതു .

ഗൃഹ നാഥനായ 50 വയസുള്ള ചാക്കോ പാമ്പനാലിനെ ആദ്യം തേനീച്ച കുത്തി .പിന്നീട ഭാര്യ മേരിയെയും ,മകം മായാ ചാക്കോയേയും .മായയുടെ മകൾ ഒരു വയസുള്ള ഇതൾ നെയും തേനീച്ച കുത്തി .മകളെ കുത്താതിരിക്കാൻ ‘അമ്മ പൊതിഞ്ഞു പിടിച്ചതിനാൽ കൂടുതൽ കുത്തുകൾ ‘അമ്മ മായയ്ക്കാണ് ഏറ്റത്.

ഗൃഹനാഥനായ ചാക്കോയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ബാക്കിയുള്ള മൂന്നു പേര് പാലാ ജനറൽ ആശുപത്രിയിലാണ് .നാട്ടുകാർ പോലീസിലും ,വനം വകുപ്പിലും ,ഫയർ ഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version