Kerala

ക്യാൻസർ ചികിത്സാ കേന്ദ്രത്തിനെതിരെ എം.എൽ.എ നടത്തുന്ന പ്രചാരണം നിർത്തണം. ബിജു പാലൂ പടവൻ

Posted on

 

പാലാ: മദ്ധ്യമേ ഖലയിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ചികിത്സ തേടുന്ന ആരോഗ്യ വകുപ്പിനു കീഴിലെ ഏക ആരോഗ്യസ്ഥാപമായി പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഓങ്കോളജി വിഭാഗത്തിലേയ്ക് പുതിയ ആധുനികവും നവീനവുമായ ന്യൂതന ചികി ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ക്യാൻസർ വ്യാപനത്തിന് ഇടയാക്കും എന്നുള്ള പ്രചാരണത്തിൽ നിന്നും പാലാ എം.എൽ.എ പിൻതിരിയണമെന്ന് എൽ.ഡി.എഫ് പാലാ മുനിസ്സിപ്പൽ മണ്ഡലം കൺവീനറും നഗരസഭാ കൗൺസിലറുമായ ബിജു പാലൂപടവൻ പറഞ്ഞു.
ആരോഗ്യരംഗത്തെ സാങ്കേതിക വിദഗ്ദർ എല്ലാ പരിശോധനകൾക്കും വിധേയമാക്കി അംഗീകരിച്ച പ്ലാൻ പ്രകാരം സർക്കാർ ഏജൻസി വഴി തന്നെ പരിചയ സമ്പന്നരായവരാണ് നിർമ്മാണം ഏറ്റെടുത്ത് നടപ്പാക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗം മേധാവിക്കാണ് സർക്കാർ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.

എം.എൽ.എ പറയും പോലെ ക്യാൻസർ പടരുന്നതാണെങ്കിൽ രാജ്യം എങ്ങുമുള്ള ക്യാൻസർ രോഗികളെ ചികിത്സിക്കുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ക്യാൻസർ ഉണ്ടാവില്ലേ എന്ന് ബിജു ചോദിച്ചു.പാലാ എം.എൽ.എയുടെ ഓഫീസിൻ്റെ മൂക്കിനു താഴെ ആശുപത്രി കോമ്പൗണ്ടിൽ പണിതു കൊണ്ടിരിക്കുന്ന കെട്ടിടം നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുവാൻ കഴിയുമെന്നിരിക്കവെ ഏതോ കയ്യാല വ യ്പ്പുകാരൻ പറഞ്ഞു എന്ന് പറഞ്ഞാണ് പ്രചാരണം നടത്തുന്നത്.
മണ്ണാണോ, കുഴമണ്ണാണോ, പൊടി മണ്ണാണോ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം നേരിട്ട് കണ്ട് ബോദ്ധ്യപ്പെടണമെന്നും ബിജു പറഞ്ഞു. കുറഞ്ഞ പക്ഷം ആശുപത്രിയിലെ ഡോക്ടർമാരുമായി എങ്കിലും ചോദിക്കാമായിരുന്നു. ഭൂരിഭാഗം പേരും വിവിധ ചികിത്സാ ശാഖകളിൽ ബിരുദാനന്തര ബിരുദധാരികളും വർഷങ്ങളും ചികിത്സാ പരിചയം ഉള്ളവരുമാണ്. ക്യാൻസർ പരത്തുമെങ്കിൽ കേന്ദ്ര സർക്കാർ ഏജൻസികളും സംസ്ഥാന സർക്കാരും ഉപകരണങ്ങൾ തരുവാൻ തയ്യാറാകുമോ എന്ന് ബിജു ചോദിച്ചു.തിരുവനന്തപുരത്തും, ഏറണാകുളത്തും ഉൾപ്പെടെ പട്ടണമദ്ധ്യത്തിൽ തന്നെയുള്ള ആരോഗ്യ കേന്ദ്രത്തിലാണല്ലോ എല്ലാ ക്യാൻസർ ചികിത്സാ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ മാത്രമായി എന്ത് ക്യാൻസറാണ് പിടി കൂടുക. ക്യാൻസർ രോഗികൾക്ക്തീർത്തും സൗജന്യ ചികിത്സ കീമോതെറാപ്പി വരെ നൽകുന്ന ഏക ചികിത്സാകേന്ദ്രമാണ് പരേതനായ മാണിസാർ പ്രത്യേക താത്പര്യമെടുത്ത് വർഷങ്ങൾക്ക് മുന്നേ പാലായിൽ കൊണ്ടുവന്ന ഈ സ്പെഷ്യാലിറ്റി വിഭാഗം.
റേഡിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടറുടെ ചുമതലയിലാണ് ചികിത്സാ വിഭാഗം പ്രവർത്തിക്കുന്നത്.ആർ.സി.സി. യിൽ നിന്നും മെഡിക്കൽ കോളജിൽ നിന്നും രോഗികളെ ഇവിടേയ്ക്ക് റഫർ ചെയ്യുന്നു.നിർധന രോഗികൾ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ തേടി പോകേണ്ട സാഹചര്യം ഉണ്ടാക്കുന്ന വലിയ സാമ്പത്തികഭാരം ഒഴിവാക്കുന്നതിനും പരമാവധി കുറയ്ക്കുന്നതിനുമാണ് ജോസ്.കെ.മാണിയുടെ നിരന്തര ഇടപെടലിൽ ആധുനിക ചികിത്സാ ഉപകരണങ്ങൾ സ്ഥാപിക്കുവാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നത്.

രാഷ്ട്രീയ വൈര്യത്തിൻ്റെ പേരിൽ ഇത് തടസ്സപ്പെടുത്തിയാൽ അത് രോഗികളോട് ചെയ്യുന്ന കൊടും ക്രൂരതയാവും’പ്രാദേശിക വികസന ഫണ്ടും, ആസ്തി വികസന ഫണ്ടുമായി കോടികൾ ഉണ്ടായിട്ടും ഒരു ചില്ലി കാശുപോലും ആശുപത്രിക്ക് കഴിഞ്ഞ 6 വർഷമായി നൽകാത്തത് രോഗം പടരുമെന്നുള്ളതു കൊണ്ടാണോ എന്ന് എം.എൽ.എ വ്യക്തമാക്കണം.പദ്ധതിക്ക് തുകയോ സഹായമോേ ലഭ്യമാക്കിയില്ലെങ്കിലും അടിസ്ഥാന രഹിതമായ ആരോപണവും ആക്ഷേപവും പരിഹാസവും നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്നും മുൻ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ബിജു പാലൂപവൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version