Kerala

സ്കൂൾ വാർഷികത്തിനിടെ നാടിനെ നടുക്കിയ അപകടം, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ 21 വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

Posted on

 

ഗുരുവായൂർ: കൂനംമ്മൂച്ചിയിൽ സ്കൂൾ വാർഷികാഘോഷത്തിനായി ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്ത് വീട്ടിൽ വിപിൻ ആണ് മരിച്ചത് 21 വയസ്സായിരുന്നു. ഇന്ന് രാവിലെ കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്കൂളിലായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്..

സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈറ്റും സൗണ്ടും ക്രമീകരിക്കുന്നതിനിടെയാണ് വിപിന് ഷോക്കേറ്റത്. ഉടൻ തന്നെ ഗുരുവായൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വിപിന് സി.പി.ആർ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. ബ്രഹ്മകുളം എ.ആർ.എസ് ലൈറ്റ് ആൻഡ് സൗണ്ടിലെ ജീവനക്കാരനായിരുന്നു വിപിൻ..

സംഭവ സ്ഥലത്ത് എത്തിയ ഗുരുവായൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. വെറും 21 വയസ്സുള്ള വിപിന്റെ അപ്രതീക്ഷിത വിയോഗം നാടിനും സഹപ്രവർത്തകർക്കും വലിയ നോവായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version