Kerala
മനുഷ്യ സ്നേഹത്തോടൊപ്പം കാർഷിക മേഖലയിൽ പൊന്നു വിളയിച്ച് ഒരു വൈദീകൻ
മുണ്ടക്കയം :വൈദിക വൃത്തിക്കൊപ്പം കാർഷിക വൃത്തിയെ ജീവിത വ്രതമാക്കി കാർഷിക മേഖലയിൽ പൊന്നു വിളയിച്ച മാതൃകാ കർഷകനും, പ്രകൃതിസ്നേഹിയുമായ ഫാദർ മാത്യു കടുക്കുന്നേൽ തന്റെ 45 വർഷത്തെ ഔദ്യോഗിക വൈദിക സേവന കാലാവധി പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് പാലാ രൂപതയിലെ ചേർപ്പുങ്കൽ കടുകുന്നേൽ പരേതരായ ചാക്കോ മറിയം ദമ്പതികളുടെ മകനായി, 1951 ജനുവരി 9 ജനിച്ച അദേഹം പാലാ മൈനർ സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി പാലായുടെ പ്രഥമ മെത്രാൻ ദിവംഗതനായ അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നും 1981ൽ തിരുപട്ടം, സ്വീകരിച്ചു അരുവിത്തുറ, കുറവിലങ്ങാട്, എന്നീ ദേവാലയങ്ങളിൽ അസി: വികാരിയായും മൂലമറ്റം,എടാട്,, പറത്താനം, കാക്കൊമ്പ്, അറക്കുളം പുത്തൻ പള്ളി,
കൂത്രപ്പള്ളി ഗ്രീൻ വാലി എസ്റേറ്റ്, കമ്പത്തെ സാന്തോംഫാം,ചക്കാമ്പുഴ, കളത്തൂർ, പൂഞ്ഞാർ ഫെറോന സിവ്യൂ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ സേവനം ചെയ്തു, പറത്താനം, പള്ളിയിൽ സേവനം ചെയ്ത സമയത്ത് , വൈദിക മന്ദിരവും, ചക്കാമ്പുഴ പള്ളിയിൽ മനോഹരമായ പാരിഷ് ഹാളും നിർമ്മിച്ചു, താൻ സേവനം ചെയ്ത ഇടവകകളിലെല്ലാം തേക്ക്, പ്ലാവ്, മാവ് വൃക്ഷങ്ങൾ ധാരാളമായി നട്ടുപിടിപ്പിക്കുകയും കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന അദ്ദേഹം കാർഷിക മേഖലയുടെ ഉന്നമനത്തിനായി ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്, രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്റ്റേറ്റുകളിലും സേവനം ചെയ്യുവാനായി അവസരം ലഭിച്ച അദ്ദേഹം തന്റെ വിശ്രമ ജീവിതം, പ്രാർത്ഥനക്കും,
കൃഷിക്കും, കൂടുതൽ പഠനങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കും, വർഷങ്ങളായി മുന്തിയ ജനത്തിൽപ്പെട്ട ഗുണമേൻമയുള്ള തേക്ക്, മാവ്, പ്ലാവ് എന്നിവയുടെ തൈകൾ ആവശ്യക്കാർക്ക് ലഭ്യമാക്കിയിരുന്നു, ദൈവിക വൃത്തിക്കൊപ്പം കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഫാദർ മാത്യു കടുക്കുന്നേൽ ഫെബ്രുവരി ഏഴാം തീയതി പറത്താനം സീവ്യൂ എസ്റ്റേറ്റിൽ നിന്നും ഔദ്യോഗിക സേവനം പൂർത്തിയാക്കി വിശ്രമ ജീവിതത്തിനായി Asra സെന്റ് അഫ്രേം പീസ്റ്റ് ഹോമിൽ പ്രവേശിക്കും