Kottayam

അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈവർഷത്തെ തിരുവുത്സവം ഫെബ്രുവരി 9 മുതൽ16 വരെ

Posted on

പാലാ ;അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 9 ന് കൊടിയേറും. ഫെബ്രുവരി 9 ന് വൈകിട്ട് 7 30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമകത്വം വഹിക്കും. തുടർന്ന് തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം (സിനി ആർട്ടിസ്റ്റ്) ദർശന എസ് നായർ നിർവ്വഹിക്കും.

ഉത്സവ ദിവസങ്ങളിൽ പതിവ് ചടങ്ങുകൾക്ക് പുറമെ ഉത്സവബലി, ഉത്സവ ബലിദർശനം, വലിയ കാണിക്ക, പ്രസാദമൂട്ട്, കാഴ്ചശ്രീബലി, ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും. തിരുവരങ്ങിൽ വിവിധ ദിവസങ്ങളിലായി തിരുവാതിര, ശാസ്ത്രീയ നൃത്ത സന്ധ്യ, നാടൻപാട്ടും ദൃശ്യാവിഷ്കാരവും, മേജർ സെറ്റ് കഥകളി, ഭരതനാട്യം, സ്റ്റേജ് ഡ്രാമ, ഭജന എന്നിവയും ഉണ്ടാകും..നാലാം ഉത്സവ ദിനമായ ഫെബ്രുവരി 12 ന് വൈകിട്ട് 7 മണിമുതൽ പ്രശസ്ത വയലിനിസ്റ്റ് ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന ഗംഗാ തരംഗം വയലിൻ ഫ്യുഷൻ..

ഏഴാം ഉത്സവ ദിവസമായ മഹാശിവരാത്രി ദിനത്തിൽ 9 മുതൽ 1 വരെ ശ്രീബലി എഴുന്നള്ളിപ്പ്
തുടർന്ന് സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ പഞ്ചവാദ്യം, എന്നിവ നടക്കും. വൈകിട്ട് 6.45 ന് സമൂഹ സൈനപ്രദക്ഷിണം നടക്കും. രാത്രി 12ന് ശിവരാത്രി പൂജ, അഷ്ടാഭിഷേകം, പള്ളിവേട്ട എഴുന്നള്ളിപ്പ് , വരവേൽപ്പ് , വലിയ കാണിക്ക എന്ന് നടക്കും. വൈകുന്നേരം 7 മണിക്ക് കാവടി ഘോഷയാത്ര അല്ലപ്പാറ പുളിയൻമാക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ.

ഫെബ്രുവരി16ന് വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട് , 6 30ന് ക്ഷേത്രക്കടവിൽ ആറാട്ട്, ഏഴിന് ക്ഷേത്രം മൈതാനത്ത് ആറാട്ട് എതിരേൽപ്പ്.തുടർന്ന് ആറാട്ട് സദ്യ കൊടിയിറക്ക്, 25 കലശം എന്നിവയോടെ ഉത്സവ ആഘോഷങ്ങൾ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു,

പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ്‌ : കെ എസ് പ്രവീൺ കുമാർ, വൈസ് പ്രസിഡന്റ്‌ : ബിജു ആർ നായർ, സെക്രട്ടറി : പി കെ മാധവൻ നായർ, ദേവസ്വം സെക്രട്ടറി : വി ഡി സുരേന്ദ്രൻ നായർ, മീഡിയ കോഓർഡിനേറ്റർ : പി എം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version