Kerala
സി വൈ എം എൽ തകർത്ത പ്രശനം :ഇരുട്ടി വെളുത്തപ്പോൾ പാലായിലെ രാഷ്ട്രീയക്കാർ ഹിന്ദിയും ;കഥകളിയും പഠിച്ചു
പാലാ :ഇന്ന് വെളിപ്പിന് ഒന്നരയോടെയാണ് സി വൈ എം എൽ കെട്ടിടം തകർന്നത്.അല്ലെങ്കിൽ തകർക്കപ്പെട്ടത്.ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചൊല്ല് പോലെ സി വൈ എം എൽ എന്താണെന്നും അവരുടെ ശത്രു ആരാണെന്നും ,ഇക്കഴിഞ്ഞ ഞായറാഴ്ച വൈദീകരും ;പള്ളിക്കമ്മിറ്റിക്കാരും 5തമ്മിൽ നടന്ന വാക്കേറ്റങ്ങളും എരിവുള്ള വർത്തമാനങ്ങളും പാലായിൽ അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാമെങ്കിലും സി വൈ എം എൽ കെട്ടിടം തകർക്കപ്പെട്ടപ്പോൾ പാലായിലെ രാഷ്ട്രീയക്കാരുടെ തനിനിറവും പലർക്കും മനസിലായി .
അതിരാവിലെ അഞ്ചിന് വാർത്ത വിട്ട ശേഷം ഐ ഡി കാർഡ് ഊരി പോക്കറ്റിലിട്ട് അവിടെ നിലയുറപ്പിച്ച കോട്ടയം മീഡിയയ്ക്കു ഒരു കാര്യം മനസിലായി പല രാഷ്ട്രീയക്കാരും ഒറ്റ രാത്രി ഇരുണ്ടു വെളുത്തപ്പോൾ ഹിന്ദി പഠിച്ചു.പിന്നെ കഥകളിയും പഠിച്ചു.ഹിന്ദിയിലെ ഹും …ഹോ …ഹൂ ..എന്ന വാക്കുകൾ രാഷ്ട്രീയക്കാർ നിർലോഭം പ്രയോഗിക്കുന്നുണ്ടായിരുന്നു.പല തൂവെള്ള ധാരികളും ഹോ …ഹോ ..എന്ന് ശബ്ദം പുറപ്പെടുവിച്ചു .ചിലർ കൈ തലയിൽ വച്ചും ഹോ …ഹോ എന്നും ഹു ..എന്നും പറയുന്നുണ്ടായിരുന്നു .ഇംഗ്‌ളീഷിൽ ഹൌ എന്ന് വിളിച്ചവരും കുറവല്ല .
ചിലർ കണ്ണ് മുഴപ്പിച്ചു കാണിച്ചു ,ചിലർ ചുണ്ട് ഉ എന്ന അക്ഷരം ഉരിയാടുന്ന പോലെ കാണിച്ചു .ചിലർ കൈപ്പത്തി കൊണ്ട് കൈവിരൽ ചുരുട്ടി കൂട്ടുകയും ,പിന്നെ പഴയ നിലയിൽ കൊണ്ട് വരികയും ചെയ്തു കൊണ്ട് ഒന്നുമില്ലന്നെ എന്നൊക്കെ പറഞ്ഞു .ചിലർ ഒന്നും പറയാതെ തോൾ മേലോട്ട് പോക്കുകയും താഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു .പലരും പറഞ്ഞത് എന്ന ചെയ്യാനാ …എന്നാ ചെയ്യാനാ എന്നൊക്കെയായിരുന്നു .ചിലർ പറഞ്ഞിട്ട് കാര്യമില്ല ..എന്നൊക്കെ പറയുന്നുണ്ടായിരുന്നു .ചിലർ ചുണ്ട് കോട്ടി മ്ച്ച് എന്ന ശബ്ദം ഉണ്ടാക്കി . കോട്ടയം മീഡിയയെ കണ്ട പലരുംഇതെന്നാ ഉറക്കമൊന്നും ഇല്ലേ എന്ന് ചോദിക്കുന്നുണ്ടായിരുന്നു .
പക്ഷെ ഹിന്ദി പറഞ്ഞവരും കഥകളി അഭിനയിച്ചവരും എന്തോ സംഭവിക്കും എന്ന മട്ടിൽ അവിടെ നിന്നും രക്ഷപെടാൻ വെമ്പൽ കൊള്ളൂന്നുണ്ടായിരുന്നു .ഒരു രാഷ്ട്രീയക്കാരൻ മാത്രം ഉള്ള സത്യം പറഞ്ഞു.ഞാൻ എന്തേലും പറഞ്ഞിട്ട് വേണം ഒള്ള അച്ചന്മാരും കന്യാ സ്ത്രീകളും എന്റെ തലേലേക്ക് കേറാൻ ;അവര് ആരെ തീർക്കണമെന്ന് നോക്കിയിരിക്കുവാ ;കുരിശും കൊടേം ആയിട്ട് എല്ലാം കൂടി ഇങ് വരും എന്ന് പറഞ്ഞു ആയാളും നിഷ്ക്രമിച്ചു .സി വൈ എം എൽ കാരെ കണ്ട പലരും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.അവർ പറയുന്ന കാര്യമെല്ലാം ആണല്ലേ …ആണല്ലേ എന്നൊക്കെ പറഞ്ഞു മൂളി കേട്ട രാഷ്ട്രീയ കാർ എന്നാ പറയാനാ എന്ന് പറഞ്ഞു സ്ഥലം കാലിയാക്കി.ക്യാമറാ രണ്ടും തകർത്തിട്ടാ ഇങ്ങനെ ചെയ്തതെന്ന് സി വൈ എം എൽ കാർ പറഞ്ഞപ്പോൾ പല രാഷ്ട്രീയക്കാരും അത്ഭുതം കൊള്ളൂന്നുണ്ടായിരുന്നു .തകർന്നു കിടക്കുന്ന കെട്ടിടത്തെ നോക്കി എന്റെ പൊന്നെ എന്നും പല രാഷ്ട്രീയക്കാരും വിലപിച്ചു . പക്ഷെ അവരൊന്നും വിട്ട് പറയുന്നുണ്ടായിരുന്നില്ല . ഒരു രാഷ്ട്രീയക്കാരൻ പറഞ്ഞു തെളിയുന്ന വെയിലിനു എന്നാ ചൂടാ ..ഹോ …ഹോ മടുത്തു എന്നൊക്കെ പറഞ്ഞ് ഓടി രക്ഷപെടുന്നുണ്ടായിരുന്നു .ചില രാഷ്ട്രീയക്കാർ ഇന്നലെ മഴ പൊടിഞ്ഞായിരുന്നു കേട്ടോ എന്നൊക്കെ പരിചയക്കാരോട് പറഞ്ഞിട്ടും പരിസരത്ത് തീ പിടിച്ചപോലെ ഓടി രക്ഷപെട്ടു .
എന്നാൽ ഒരു നിർമ്മാണ തൊഴിലാളി ഇതൊക്കെ ചെയ്തവനെ എന്റെ കൈയ്യിൽ കിട്ടിയാൽ ഇഞ്ച ചതയ്ക്കുന്ന പോലെ ചതക്കുവേ ഉള്ളൂ എന്ന് പറഞ്ഞു .ഒരാൾ പറഞ്ഞു ആ ഷീറ്റ് എടുത്ത് വീട്ടിൽ കൊണ്ട് പോയാലോ എന്ന് .അതൊക്കെ കേസാകും എന്ന് പലരും പറഞ്ഞപ്പോൾ അയാൾ പറഞ്ഞു എടുത്ത് വീട്ടിൽ കൊണ്ട് പോയാൽ മിടുക്കെന്നിരിക്കും.ചില രാഷ്ട്രീയക്കാർ പോലീസിനിട്ട് പണി കൊടുത്തു രക്ഷപെട്ടു.പോലീസ് എന്നാ എടുക്കുവായിരുന്നു എന്നാണ് അവർ പരാതിപ്പെട്ടത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ