Kottayam

കേരളോത്സവം: ജയ്ഹിന്ദ് ലൈബറിക്കും പാല വോയിസിനുംഅഭിമാന നിമിഷം

Posted on

കോട്ടയം ജില്ലാ തല മത്സരത്തിൽ ലളിതഗാന വിഭാഗത്തിൽ കടനാട് പഞ്ചായത്തിലെ പിഴക് സ്വദേശിയായ അഭിരാമി തങ്കച്ചൻ ഒന്നാം സമ്മാനം നേടി.

പിഴക് ജയ്ഹിന്ദ് ലൈബ്രറിയുടെ കീഴിലുള്ള പാലാ വോയിസ് എന്ന മ്യൂസിക് ട്രൂപ്പിലെ പാട്ടുകാരി അഭിരാമി തങ്കച്ചൻ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും സ്വാഭാവികമായ ശബ്ദമാധുര്യവും ആത്മവിശ്വാസപരമായ അവതരണവും കൊണ്ട് വിധികർത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
ബി.എ സോഷ്യോളജി ബിരുദധാരിയായ അഭിരാമി തങ്കച്ചൻ, സംഗീതത്തെ ഹൃദയത്തോടെ സമീപിക്കുന്ന ഒരു യുവഗായികയാണ്. സഹോദരൻ അഭിജിത്ത് തങ്കച്ചൻ ചലചിത്ര പിന്നണി ഗായകനാണ്. സഹോദരൻ അഭിരാമിയുടെ സംഗീതയാത്രയ്ക്ക് പ്രചോദനമായിട്ടുണ്ട്.

കേരളോത്സവം ജില്ലാതല മത്സരത്തിലെ വിജയിക്കുള്ള സമ്മാനം നാളെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സദസ്സിൽ അഭിരാമി തങ്കച്ചൻ ഏറ്റുവാങ്ങും. ഈ നേട്ടം പാലാ വോയിസ് മ്യൂസിക് ക്ലബ്ബിനും പ്രദേശവാസികൾക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണെന്ന് ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version