Kerala

മരത്തിൽ നിന്നും വീണ് മരംവെട്ട് തൊഴിലാളി മരിച്ചു :സംഭവം പേണ്ടാനാം വയലിൽ

Posted on

പാലാ :മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളി മരണമടഞ്ഞു .ആശാനിലയം വല്യേട്ടു കുന്നേൽ  ബിജോ ജോർജാണ് (39) മരണമടഞ്ഞത്.

സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഇരമ്പ്‌ ഇറക്കാനായി ഉള്ള ശ്രമത്തിൽ മരത്തിൽ നിന്നും വീണ ബിജോയെ നാട്ടുകാർ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും മരണമടയുകയായിരുന്നു .പരേതന് ഭാര്യയും മകളുമുണ്ട്  .ഭാര്യ :ബിനി ബിജോ ;മകൾ അനുഗ്രഹ.പരേതൻ   എ ഐ ടി യു  സി തൊഴിലാളിയാണ്.

സിപിഐ കരൂർ മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു .ജോസ് കെ മാണി എം പി ബിജോ ജോർജിന്റെ  യുടെ നിര്യാണത്തിൽ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version