Kerala
സെലെസ്റ്റ 2026: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ഫെസ്റ്റ് നടത്തി
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് ‘സെലെസ്റ്റ’ ആവേശഭരിതമായ പങ്കാളിത്തത്തോടെ നടന്നു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്തറാം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ബെർക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജീനസ് നാഥ്, ഡിപ്പാർട്മെന്റ് മേധാവി പ്രകാശ് ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർമാരായ അർച്ചന ഗോപിനാഥ്, ഷിബു കല്ലറക്കൽ വിദ്യാർത്ഥി പ്രതിനിധികളായ നീരജ ബി. നായർ, അമൃത ബാബു എന്നിവരും ആശംസകൾ നേർന്നു. സാങ്കേതിക കഴിവുകളും സൃഷ്ടിപരമായ ചിന്തകളും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ഫെസ്റ്റ് മാറി.
ട്രഷർ ഹണ്ട്, റീൽ മേക്കിംഗ്, വെബ് ഡിസൈനിംഗ്, എഐ പ്രോംപ്റ്റ് ജനറേഷൻ തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി മൂന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.