Kerala

നിയമം പാലിക്കേണ്ടവർ തന്നെ നിയമം പരസ്യമായി ലംഘിക്കുന്നു :ജോയിസ് പുതിയാമഠത്തിൽ

Posted on

പാലാ : നിയമം പാലിക്കേണ്ടവർ തന്നെ നിയമം ലംഘിക്കാൻ മുൻകൈ എടുക്കുന്ന പ്രവണതയ്ക്ക് ഉത്തമ ഉദാഹരണമാണ് പാലാ ളാലം പാലത്തിങ്കൽ ഭരണ കക്ഷി തന്നെ കാണിച്ചിരിക്കുന്നതെന്നു കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ജോയിസ് പുതിയാമഠത്തിൽ അഭിപ്രായപ്പെട്ടു .

എൽ ഡി എഫ് നേതൃത്വത്തിലുള്ള സംസ്ഥാന ജാഥയുടെ പ്രചരണാർത്ഥം ളാലം പാലത്തുങ്കൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡ് നിയമ വിരുദ്ധമാണെന്ന് തൊട്ടപ്പുറത്ത് തന്നെ സ്ഥാപിച്ചിരിക്കുന്ന സർക്കാർ പൊതുമരാമത്ത് വകുപ്പ് ബോർഡ് പറയുന്നു .സംസ്ഥാന ഭരണത്തിന്റെ തന്നെ പരിച്ഛേദമാണ് ഈ ബോർഡ് എന്ന് ജോയിസ് കുറ്റപ്പെടുത്തി .നിയമം ലഘിക്കാൻ ഭരണ കക്ഷി തന്നെ ആഹ്വാനം ചെയ്യുന്നത് നിരുത്തരവാദപരമെന്നും ജോയിസ് പുതിയാമഠത്തിൽ കുറ്റപ്പെടുത്തി.

ഇതിനു മുൻപും ളാലം ജങ്ഷനിൽ റോഡ് പകുതിയോളം കയറ്റി പന്തലിട്ട് ഭരണ കക്ഷി വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു .തുടർന്ന് കൊട്ടാരമറ്റം സ്റ്റാൻഡിലും പന്തലിട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു .പോലീസ് കൈയ്യിലുണ്ടെങ്കിൽ എന്തുവാമെന്ന ദാർഷ്ട്യമാണ്‌ നടമാടുന്നതെന്നും പുരയിൽ കാരണവർക്ക് അടുപ്പിലും ആകാമെന്നുള്ള സിദ്ധാന്തം പാലായിൽ നടമാടുകയാണെന്നും ;ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും ജോയിസ് പുതിയാമഠത്തിൽ ആവശ്യപ്പെട്ടു. വികസന മുന്നേറ്റ ജാഥയെന്ന മുദ്രാവാക്യത്തിൻ്റെ തന്നെ അന്തസത്ത ഇല്ലാതാക്കി വികസന പിന്നോക്ക ജാഥയാക്കി മാറ്റുന്നത് എൽ.ഡി.എഫിലെ അനൈക്യത്തിൻ്റെ സൂചനയാണെന്നും ജോയിസ് പുതിയാ മംത്തിൽ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version