Kerala

സൈബർ തട്ടിപ്പ് തിരുവഞ്ചൂരിനോടും ;തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി

Posted on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസ് എന്ന വ്യാജേന വാട്ട്‌സ്ആപ്പ് വഴിയായിരുന്നു ഭീഷണി. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു.

വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയവയും ഐടി നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. വിളിച്ച രണ്ട് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് എംഎൽഎയ്ക്ക് ഫോൺ കോൾ വന്നത്.

ആദ്യം തന്നെ തട്ടിപ്പാണെന്ന് തനിക്ക് മനസിലായെന്നും ഇനി ആരും തട്ടിപ്പിന് ഇരയാകരുത് എന്നതുകൊണ്ടാണ് പൊലീസിൽ പരാതി കൊടുത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇന്നലെ ഒന്നരയ്ക്ക് എംഎല്‍എ ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴാണ് എനിക്ക് കോള്‍ വന്നത്. ബോംബൈയില്‍ നിന്ന് ഞാന്‍ മൊബൈല്‍ എടുത്തു എന്നാണ് വിളിച്ചവര്‍ പറഞ്ഞത്.

ഞാന്‍ എന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് അവര്‍ക്ക് മെസേജ് അയക്കണമെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ അത് കളളത്തരമാണെന്ന് എനിക്ക് മനസിലായി. ഞാന്‍ സംസാരിക്കുന്ന സമയത്ത് പൊലീസ് യൂണീഫോമിട്ടയാളെ എന്റെ പിഎ കണ്ടു.

ഇതൊക്കെ തട്ടിപ്പിന്റെ ഭാഗമാണ്. ഹിന്ദി കലര്‍ന്ന ഇംഗ്ലീഷാണ് അവര്‍ സംസാരിച്ചത്. എനിക്ക് അപ്പോള്‍ തന്നെ സംശയം തോന്നി. അവിടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നവര്‍ പറഞ്ഞു എഫ്ഐആര്‍ നമ്പര്‍ ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എഫ് ഐആറുമായി ബന്ധമില്ലാത്ത തരം നമ്പറായിരുന്നു.

അതുകൊണ്ട് തട്ടിപ്പാണെന്ന് ബോധ്യമായി. ഇനി വേറെ ആര്‍ക്കും തട്ടിപ്പിനിരയാകരുത് എന്ന് കൊണ്ട് പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടാകും’: തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version