Kottayam

നാളെ ബ്രുധൻ ) മേലമ്പാറ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ ചട്ടി പിരിവ് സമരം

Posted on

മേലമ്പാറ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണയും ജാഥയും
2026 ജനുവരി 28 ബുധൻ 3 പി.എം മുതൽ 5 പി.എം വരെ മേലമ്പാറ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ
പ്രിയമുളള നിക്ഷേപകരേ,
മേലമ്പാറ ബാങ്കിൽ രണ്ടു വർഷക്കാലമായി സാമ്പത്തിക പ്രതിസ ന്ധിയും സാമ്പത്തിക തിരിമറിയും രൂക്ഷമായി തുടരുന്ന ഈ സാഹച ര്യത്തിൽ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപാ അനധികൃത വായ്പ യായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ പ്രതിസന്ധിയിലാക്കിയ വർക്കെതിരെ നടപടികൾ ആവശ്യപ്പെട്ടു കൊണ്ട് (AKCDF) ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വ ത്തിൽ നടത്തുന്ന ധർണ്ണയിൽ

ഈ ബാങ്കിന്റെ എല്ലാ നിക്ഷേപകരും പങ്കെടുക്കണം എന്ന് അപേക്ഷിക്കുന്നു.
വൻകിട കുടിശ്ശിഖക്കാർക്ക് എതിരെ ARC ഫയൽ ചെയ്യുന്നതിന് നിക്ഷേപകരുടെ നേതൃത്വത്തിൽ ചട്ടിപ്പിരിവ് നടത്തുന്നതും ആ പണം ബാങ്കിൽ ഏൽപ്പിക്കുന്നതുമായിരിക്കും.
മേലമ്പാറ ബാങ്ക് നിക്ഷേപക കൂട്ടായ്മ. വാർത്ത സമ്മേളനത്തിൽ പങ്കെടാത്തവർ, സോജി കുര്യൻ മാറാമറ്റം, ജോബി മുട്ടത്തു കുന്നേൽ, ജോബി ഫ്രാൻസിസ് പൂവത്തോലിൽ, റോയി വെള്ളരിങ്ങാട്ട്, (AKCDF സംസ്ഥാന വൈസ് പ്രസിഡൻ്റ്)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version