Kerala
പാലായുടെ കായികാ ചാര്യൻ എത്തിയപ്പോൾ കളിക്കളത്തിൽ ആവേശ തിമിർപ്പ്
പാലാ :ഗോൾഡൻ ജൂബിലി ജൂണിയർ സംസ്ഥാന ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് പകിട്ടേകാൻ പാലായുടെ കായികാചാര്യൻ V C സാർ എത്തി. തന്റെ ശിഷ്യ ഗണങ്ങൾ രൂപം കൊടുത്ത CBC പാലാ എന്ന ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജൂണിയർ ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ കാണുന്നതിനായിട്ടാണ്V C സർ എത്തിയത്.
വർഷങ്ങൾക്ക് മുമ്പ് താൻ സണ്ണി എന്ന ഒരു കൊച്ചു മിടുക്കന്റെ ക്കൈയ്യിൽ കൊടുത്ത ഒരു ബാസ്ക്കറ്റ് ബോൾ കൊണ്ട് പിന്നീട് സണ്ണി ഇന്ത്യൻ ടീമിൽ ഇതിഹാസങ്ങൾ തീർത്ത് ഇന്ത്യൻ ക്യാപ്റ്റനായും തുടർന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനുമായി CBC യുടെ രക്ഷാധികാരി VC സാറിന്റെ അരുമ ശിഷ്യൻ C V സണ്ണിയും. ക്ലബ്ബ് പ്രസിഡന്റ് സൂരജ് മണർകാട് , ബിജു തെങ്ങുംപള്ളി, സജി ജോർജ് , ആന്റെണി മാത്യം, ബിനോയി ഇടയ്ക്കാട്ടുകുന്നേൽ. ജിത്തു ജോർജ് , മനോജ് പുലിയള്ളി, സൂരജ് KR,എന്നീ ശിഷ്യഗണങ്ങ സാറിനെപ്പം അണിനിരന്നു.