Kerala
അയൽപക്ക സ്നേഹം ഉണ്ടെങ്കിലേ നാടിനെ സ്നേഹിക്കാനാവൂ എന്ന സന്ദേശം ഉണർത്തി ഹാപ്പി വാലി റെസിഡൻസ് അസോസിയേഷന്റെ റിപ്പബ്ലിക്ക് ദിനാചരണം
പാലാ :ആനയും അമ്പാരിയുമില്ല ;വി ഐ പി കളില്ല ;പണക്കൊഴുപ്പില്ല എന്നാലും രാജ്യത്തിൻറെ റിപ്പബ്ലിക്ക് ദിനം ലളിതമായി അവർ ആഘോഷിച്ചു .കരൂർ പഞ്ചായത്തിലെ 9-വാർഡിൽ ഹാപ്പി വാലി റെസിഡൻസ് അസോസിയേഷനാണ് (ഹാപ്പി വാലി ജങ്ഷൻ)വ്യത്യസ്ത റിപ്പബ്ലിക് ദിനാഘോഷം നടത്തി ശ്രദ്ധേയമായത് .എല്ലാവരും ദേശീയഗാനം ആലപിച്ചതും ശ്രദ്ധേയമായി.
അസോസിയേഷനിലെ മുതിർന്ന അംഗം ടി എൻ ടി കൈമൾ ദേശീയ പതാക ഉയർത്തി .റോജി ജോർജ് വെട്ടുകല്ലേൽ ;ജോസ് പുറപ്പുഴ ;കുട്ടിച്ചൻ ചിറയാത്ത് ;അപ്പച്ചൻ കുറ്റാരപ്പള്ളി ;ഷൈബി ജെയിംസ് ഇടമന ;മോളി പുറപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ