Kerala
ചോര വീണ മണ്ണിൽ നിന്നുയർന്ന് വന്ന പൂമരത്തിന് പത്മവിഭൂഷൺ
റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാർഡുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ പ്രമുഖർക്ക് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ നൽകും. വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിക്കും പത്മഭൂഷൺ ലഭിക്കും.77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനകരമായ നേട്ടമാണ് ഈ പ്രഖ്യാപനം.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.