Kottayam

അൽഫോൻസാ കോളേജിൻ്റെ അലുമ്നി മീറ്റിൽ പൂർവ്വ വിദ്യാർത്ഥിനികളായ ജനപ്രതിനിധികളെ ആദരിച്ചു

Posted on

പാലാ: അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം അൽസ്റ്റാജിയ 2026 നടത്തി. ഓർമ്മകളുടെ വസന്തകാലം മനസ്സിൽ നിറച്ച് അഞ്ഞൂറോളം പൂർവ്വവിദ്യാർത്ഥിനികളും അധ്യാപകനധ്യാപകരും കോളേജിൽ ഒരുമിച്ചു ചേർന്നു. ഇത്തവണത്തെ സംഗമത്തിൽ 2025 ഡിസംബറിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധികളായി കോളേജിൻ്റെ അഭിമാന പാത്രങ്ങളായ 33 പൂർവ്വ വിദ്യാർത്ഥിനികളെ പ്രത്യേകമായി ആദരിച്ചു.

സംഗമത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക സമ്മേളനത്തിന് കോളേജ് അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ആൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യാശയും പ്രസന്നതയും മനസ്സിൽ ചേർത്തുവച്ചുകൊണ്ട് യുവത്വം തുടിക്കുന്ന പ്രകാശം പരത്തുന്ന പെൺകുട്ടികളായി പരിലസിക്കുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് ഡോ. ആൻസി ജോസഫ് ആശംസിച്ചു. സമ്മേളനത്തിൽ തൃത്താല ഗവൺമെൻറ് ആർട്സ് ആൻ്റ് സയൻസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി കിരൺ മരിയ ജോസ് മുഖ്യാതിഥി ആയിരുന്നു. കോളേജിൽ നിന്ന് ലഭിച്ച തികഞ്ഞ ആത്മവിശ്വാസവും പ്രവർത്തനനിരതയും തന്റെ ജീവിതത്തിൽ വഴിവിളക്ക് ആയിരുന്നുവെന്ന് മിസ് കിരൺ മരിയ അനുസ്മരിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിസ്റ്റർ മിനിമോൾ മാത്യു,അലുമ്നി അസോസിയേഷൻ സെക്രട്ടറി മിസ് റൂബി മോൾ ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു. വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിപണനവും നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version