Kerala
ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ് ജമ്മു കശ്മീർ പോലീസ്,
സൈന്യം, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.പത്ത് ദിവസങ്ങൾക്ക് മുമ്പ് കത്വ ജില്ലയിലെ ബില്ലവാർ മേഖലയിൽ നിന്ന് മൂന്ന് ഭീകര ഒളിത്താവളങ്ങൾ സുരക്ഷാ സേന കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ