Kottayam
പാലാ നഗരസഭയിൽ സർക്കാർ ഭൂമി കൈയ്യേറി കച്ചവട സ്ഥാപനം പ്രവർത്തിക്കുന്നു: ആരോപണവുമായി വ്യാപാരി രംഗത്ത്
പാലാ: പാലാ നഗരസഭയിൽ ഇരുപതാം വാർഡിൽ ആർ.വി പാർക്കിന് സമീപം പൊൻകുന്നം പാലത്തിന് അടിയിൽ സർക്കാർ റവന്യൂ പുറമ്പോക്ക് ഭൂമി കേരള കോൺഗ്രസ് മുൻ ഭരണസമിതിയുടെ സഹായത്താൽ നഗരസഭ ഉദ്യോഗസ്ഥരുടെ മൗന അനുവാദത്തോടെയും ഒത്താശയോടെയും സ്വകാര്യ വ്യക്തി കയ്യേറി ബിൽഡിങ് കെട്ടിപ്പൊക്കിയിരിക്കുന്നതായി അജി മാർക്കോസ് പുത്തൻപുരയിൽ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഏറ്റുമാനൂർ പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയും പാലാ റിവ്യൂ റോഡിനെയും രണ്ട് ബസ്റ്റോപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പതിനായിരക്കണക്കിന് ആളുകൾ ദിവസേന സഞ്ചരിക്കുന്ന പ്രധാന നടപ്പ് വഴി കയ്യേറി ബിൽഡിംഗ് സ്ഥാപിച്ചിരിക്കുന്നതിനെതിരെ പാലാ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരസഭയുടെ മുമ്പിൽ മരണം വരെ നിരാഹാര മനുഷ്ടിക്കുമെന്നും മൊബൈൽ ഫോൺ വ്യാപാരിയായ അജി മാർക്കോസ് പുത്തൻപുരക്കൽ മീഡിയ അക്കാഡമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.