Kerala

പുതുവർഷത്തിൽ പാലാ കൊട്ടാരമറ്റം വാർഡ് കൗൺസിലറുടെ സ്നേഹ സമ്മാനം

Posted on

പാലാ ;ഈ പുതുവത്സരത്തിൽ പാലാ കൊട്ടാരമറ്റത്തെ ജന പ്രതിനിധി ആകാൻ എനിക്ക് അവസരം തന്നതിന് എല്ലാവരോടും ഞാൻ നന്ദി പറയുന്നു.

പുതുവർഷ സമ്മാനമായി കൊട്ടാരമറ്റം 24-)ം വാർഡിൽ എൻന്റെ വീടിനോട് ചേർന്നുള്ള ഓഫീസിൽ ഒരു ഡിജിറ്റൽ ഹെൽപ് ലൈൻ സർവീസ് 01-01-2026 ന് പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ എല്ലാവരോടും പങ്ക് വയ്ക്കുന്നു.

ഓഫീസിൽ നിന്നും വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ അപേക്ഷകൾ കൊടുക്കുന്നതിനും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകൾ സാമൂഹ്യക്ഷേമപെൻഷൻ എന്നിങ്ങനെ വാർഡിലെ പൊതുവായതും വ്യക്തിപരമായതും ആയ ആവശ്യങ്ങൾക്കും പരമാവധി സഹായം എത്തിക്കുക എന്നതാണ് ഈ HELPLINE കൊണ്ട് ഉദ്ദേശിക്കുന്നത്. പാലാ മുൻസിപ്പാലിറ്റി കൊട്ടാരമറ്റം 24-)ംവാർഡിനെ മാതൃക വാർഡാക്കുക എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ആദ്യപടിയായിട്ടാണ് ഞാനിതിനെ കാണുന്നത് ഈ HELPLINE OFFICE പ്രവർത്തനസമയം ഞായറാഴ്ചയും പൊതു അവധിദിവസങ്ങൾ ഒഴികെ എല്ലാ പ്രവർത്തി ദിവസങ്ങളിലും 10AM മുതൽ 5PM വരെ ആണ്.

വാർഡിലെ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നതിന് മാത്രമായി ഒരു മൊബൈൽ ഫോണും കമ്പ്യൂട്ടർ, നെറ്റ‌്വർക്ക് സംവിധാനവും എല്ലാം ഒരുക്കിയിട്ടുണ്ട്. ഒരു തൊഴിൽ. സ്ഥാപന ഉടമ എന്ന നിലയിൽ എനിക്കുള്ള തിരക്കുകൾക്ക് ഒപ്പം വാർഡിലെ ജനങ്ങൾക്ക് ഏറ്റവും നല്ല സർവീസ് ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ഓഫീസിൻറെ , പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നത് നിങ്ങൾക്കെല്ലാം പരിചയമുള്ള എൻറെ സഹധർമ്മിണി ഷുബിൻ തോമസ് ആണ്. ഒപ്പം ഓഫീസിലേക്കുള്ള വഴി പരിചയപ്പെടുത്തുന്നതിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വൈക്കം റോഡ് ആരംഭിക്കുന്ന ഭാഗത്തു കൊട്ടാരമറ്റം കോട്ടപ്പാലം ലിങ്ക് റോഡ് മുതൽ സൂചന ബോർഡ് സ്ഥാപിച്ചിട്ടുമുണ്ടെന്നും പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version