Kerala
പൂഞ്ഞാർ കടക്കാൻ മേക്കാടൻ സാറിനെയും കോൺഗ്രസ് പരിഗണിക്കുന്നു
കോട്ടയം :കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഉണർന്നു ശ്രമിച്ചിരുന്നെങ്കിൽ പൂഞ്ഞാറിൽ വിജയിക്കാമെന്നായിരുന്നു സുനിൽ കന ഗോലുവിന്റെ അന്തിമ റിപ്പോർട്ടിൽ കോൺഗ്രസ് സംസ്ഥാന നേതാക്കളെ അദ്ദേഹം ബോധ്യപ്പെടുത്തിയത് .വയനാട്ടിൽ ചേർന്ന കോൺഗ്രസ് സംസ്ഥാന ക്യാമ്പിലും കോൺഗ്രസിന്റെ വിരലിലെണ്ണാവുന്ന നേതാക്കളെ സുനിൽ കനഗോലു അത് ബോധ്യപ്പെടുത്തി.ഉദാഹരണമായി തീക്കോയി മണ്ഡലത്തിലെ സ്ഥിതിയാണ് സുനിൽ നേതാക്കളെ ബോധ്യപ്പെടുത്തിയത്.കോൺഗ്രസ് കോട്ടയിൽ ഉണ്ടായ പിന്നോട്ടടി എല്ലാ മണ്ഡലങ്ങളെയും ബാധിച്ചു .ഇത്തവണ തീക്കോയി മണ്ഡലത്തിൽ നിന്നുമാണ് പ്രവർത്തനം തുടങ്ങേണ്ടതെന്നും;ടെമ്പോ നിലനിർത്തേണ്ടേ തെന്നും കനഗോലു അഭിപ്രായപ്പെടുന്നു .
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ടോമി കല്ലാനി വിജയത്തിനടുത്തു വരെ എത്തിയിരുന്നു .പക്ഷെ കൂടെ നിന്നവർ വേണ്ട പിന്തുണ അദ്ദേഹത്തിന് നൽകിയില്ല .പത്രക്കാർക്ക് എല്ലാ ദിവസവും നൽകുന്ന വാർത്താ റിപ്പോർട്ട് വരെ രാത്രി 11 നാണു ലഭിച്ചിരുന്നത് .അത് കൊണ്ട് തന്നെ പത്രങ്ങളിൽ അന്നന്ന് വാർത്ത വന്നില്ല .എൽ ഡി എഫ് ;ബിജെപി വാർത്തകൾ അന്നന്ന് തന്നെ വന്നു കൊണ്ടിരുന്നു .പത്രങ്ങൾക്കു പ്രസക്തിയുണ്ടായിരുന്ന അക്കാലത്ത് നാട്ടിലാകെ അത് ചർച്ചയാവുകയും കോൺഗ്രസ് സ്ഥാനാര്ഥിക്കതു എതിരായി സംസാരമുയരുകയും ചെയ്തു .പത്ര വായന ഇല്ലാത്ത ഇന്നായിരുന്നെങ്കിൽ ഓൺലൈൻ പത്രങ്ങൾ അത് നികത്തിയിരുന്നേനെ.
സുനിൽ കന ഗോലു ഇക്കാര്യങ്ങളൊക്കെ ശേഖരിച്ചിട്ടാണ് അക്കമിട്ടു നിരത്തി റിപ്പോർട്ട് സമർപ്പിച്ചത്.പൂഞ്ഞാറിൽ സ്ഥിരം മുഖങ്ങളെ മാറ്റി അപ്രതീക്ഷിത മുഖങ്ങളെ പരിഗണിക്കുമ്പോഴാണ് പൊതു സമൂഹത്തിൽ വ്യാപക പിന്തുണയുള്ള ഡോ. റെജി വർഗീസ് മേക്കാടനെ കോൺഗ്രസ് പരിഗണിക്കുന്നത് .ഇപ്പോൾ ഇദ്ദേഹം രാമപുരം സെന്റ് അഗസ്തിനോസ് കോളേജിലേ പ്രിന്സിപ്പാളാണ് .
അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പാളും രാമപുരം മാർ ആഗസ്റ്റിനോസ് കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പാളുമായ ഡോ. റെജി വർഗീസ് മേക്കാടനെ ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്നുള്ളത് ബൗദ്ധീക മേഖലയ്ക്ക് കോൺഗ്രസ് നൽകുന്ന അംഗീകാരമാകുമെന്നു ഇപ്പോഴേ സംസാരമുണ്ട് .അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ 1991 മുതൽ അധ്യാപകനായും അതിനു ശേഷം പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ച കാലഘട്ടത്തിൽ മേക്കാടൻ സാറിൻറെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള നിറഞ്ഞ സാന്നിധ്യം അദ്ദേഹത്തെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സുപരിചിതനാക്കിയിരിക്കുന്നു.
ഇദ്ദേഹം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാ കലാലയങ്ങളിലെയും അധ്യാപക – രക്ഷാകർത്താ സമ്മേളനത്തിൽ മുഖ്യ അതിഥിയായും മോട്ടിവേഷൻ സ്പീക്കർ ആയും പ്രവർത്തിച്ചിട്ടുണ്ട്.സമകാലീന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ലേഖനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അദ്ദേഹം എഴുതുന്നത് പതിവാണ്. പൊതുസമൂഹത്തിന് സ്വീകാര്യനായ ഇദ്ദേഹം പ്രഗൽഭനായ വാഗ്മിയും സംഘാടകനും പ്രഭാഷകനും ആണ്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ അംഗമായും കേരള ഗവൺമെൻറ് ഹയർ എജുക്കേഷൻ കൗൺസിൽ- RUSA അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസിൽ ( AKCC) വിവിധങ്ങളായ ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ തുടർച്ചയായി മൂന്നാം തവണയും പാലാ രൂപത പാസ്റ്റർ കൗൺസിൽ അംഗമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ നഗരോത്സവം പ്രോഗ്രാമിന്റെ വിദ്യാഭ്യാസ സെമിനാറിൽ സ്ഥിരം ക്ഷണിതാവാണ് ഇദ്ദേഹം. ഒരു നല്ല പണ്ഡിതനും പതിനായിരക്കണക്കിന് വിദ്യാർഥകൾക്ക് പ്രചോദനമായും , അവരുടെ ഇഷ്ട അധ്യാപകനുമായ മേക്കാടൻ സാറിലൂടെ പൂഞ്ഞാർ നിയോജക മണ്ഡലം തിരിച്ചുപിടിക്കാം എന്ന് പ്രതീക്ഷയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വം.
സ്ഥാനാർഥി ബാഹുല്യം കൊണ്ട് സ്ഥിരം തോൽക്കുന്ന പൂഞ്ഞാർ നിയമസഭാ മണ്ഡലം മെക്കാടൻ സാറിലൂടെ തിരിച്ചു പിടിക്കാമെന്നാണ് ഇന്ദിരാ ഭവനോട് അടുത്ത വൃത്തങ്ങളും കരുതുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ