Kerala
പാലാ നഗരസഭ മുൻ കൗൺസിലർ സി.പി ചന്ദ്രൻ നിര്യാതനായി
പാലാ: മുരിക്കുംപുഴ. ചൊള്ളാനിക്കൽ പരേതനായ സി.ആർ . പരമേശ്വരൻ നായരുടെ മകൻ സി.പി . ചന്ദ്രൻ നായർ , (76) ഇന്ന് (17- 1 – 2026 ശനി) രാവിലെ 9.32 ന് അമൃത ആശുപത്രിയിൽ വെച്ച് അന്തരിച്ചു പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. NSS ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് NSS യൂണിയൻ പ്രസിഡൻ്റുമായിരുന്നു.
പാലാ അർബൻ ബാങ്ക്, പാലാ മിൽക്ക് ബാർ എന്നിവയുടെ പ്രസിഡന്റ് ആണ്. പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു. ഭാര്യ: പനമറ്റം വട്ടക്കാനത്തിൽ രാധാമണിയമ്മ.
മക്കൾ :
ലത , സ്മിത , ലക്ഷ്മി
മരുമക്കൾ :
സാജു കമലാലയം , (കണിച്ചുകുളങ്ങര , ചേർത്തല)
മനോജ് പുളിക്കകണ്ടം , (പാലാ)
സനോജ് , കൊല്ലംപറമ്പിൽ, (കൂരോപ്പട )
സംസ്കാരം നാളെ രാവിലെ (18 – 01 – 2026 ഞായർ ) 11 മണിക്ക് പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.