Kottayam
ഫാദർ ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഡി സി സി സെക്രട്ടറി സി ടി രാജൻ
പാലാ :കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.ടി. രാജൻ ആവശ്യപ്പെട്ടു.
നേരായ പാതയിൽ വേഗത കുട്ടി വന്ന് അച്ചനെ ഇടിച്ച കാർ സംഭവത്തിനു ശേഷം നിർത്താതെ പോയതിൽ ദുരൂഹത സംശയിക്കുന്നു.റോഡിൽ മിക്ക സ്ഥലത്തും സിസിടിവി ക്യാമറ ഉള്ള സ്ഥിതിക്ക് ഇത് പരിശോധിച്ച് അനായാസേന പ്രതികളെ അറസ്റ്റ് ചെയ്യാം എന്ന് ഇരിക്കെ അത് ചെയ്യാത്ത പോലീസ് നടപടി ദുരൂഹമാണ് എന്ന് അദ്ദേഹം പറഞ്ഞു.