Kerala
ജോർജ് ഞാറക്കുന്നേൽ അച്ചനെ വാഹനമിടിച്ച സംഭവം :നഗരസഭ നടപടിയെടുക്കുന്നതിൽ ക്രിസ്ത്യാനി എന്ന നിലയിൽ നന്ദിയുണ്ടെന്ന് പ്രിൻസി സണ്ണി :ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ കാണേണ്ട ;മതേതരമായി കണ്ടാൽ മതിയെന്ന് റോയി ഫ്രാൻസിസ്
പാലാ :ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേലിനെ അരമനയുടെ സമീപം വച്ച് കാറിടിച്ച സംഭവത്തിൽ പാലാ നഗരസഭാ അടിയന്തിര യോഗം ചേർന്ന് ;കുറ്റവാളികളെ കണ്ടു പിടിക്കണമെന്ന് പോലീസിൽ അറിയിക്കുവാനായി തീരുമാനമെടുത്തു.സഭ തുടങ്ങിയപ്പോഴേ ഫാദറിനുണ്ടായ അപകടത്തിൽ നഗരസഭയ്ക്കുള്ള ആശങ്ക ചെയർപേഴ്‌സൺ ദിയ ബിനു രേഖപ്പെടുത്തി . കൂടുതൽ അഭിപ്രായത്തിനായി അംഗങ്ങളെ ക്ഷണിച്ചു .
അഭിപ്രായം പറഞ്ഞ കൂട്ടത്തിൽ ഭരണ പക്ഷത്തെ പ്രിൻസി സണ്ണി(കെ ഡി പി) പറഞ്ഞു .അച്ചനുണ്ടായ അപകടത്തിൽ നടപടിയെടുക്കണമെന്നുള്ള നഗരസഭയുടെ തീരുമാനത്തിൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ സന്തോഷിക്കുന്നു ;ഞങ്ങള് നന്ദി അറിയിക്കുന്നു .ഇത് കേട്ട പ്രതിപക്ഷത്തെ റോയി ഫ്രാൻസിസ് (സി പി ഐ എം)പ്രിൻസിയെ കുടൈഹി നോവിക്കാതെ അപകടങ്ങളെ മതപരമായി കാണേണ്ടതില്ല .ക്രിസ്ത്യാനിയെന്നോ ;ഹിന്ദുവെന്നോ ;മുസ്ലീമെന്നോ വ്യത്യാസം വേണ്ട .നമ്മുടേത് ജനാധിപത്യ രാജ്യമാണ് മതേതരമായി മാത്രം ഇതിനെ കാണേണ്ടതുള്ളൂ.
ഇത് കേട്ട പ്രിൻസി തിരിച്ചൊന്നും പറഞ്ഞില്ല .കഴിഞ്ഞ തവണ ഇരുന്നു മാത്രം സംസാരിച്ച പ്രിൻസി ടീച്ചർ ഇപ്രാവശ്യം സംസാരമെല്ലാം എഴുന്നേറ്റു നിന്നായിരുന്നു .കഴിഞ്ഞ കൗൺസിൽ അവലോകനത്തിൽ കോട്ടയം മീഡിയാ അത് ചൂണ്ടി കാട്ടിയിരുന്നു .
നഗരസഭയുടെ നടുക്കളത്തിലെ നുറുങ്ങ് :അപകടങ്ങളെ മതപരമായി കാണേണ്ടതില്ല .ക്രിസ്ത്യാനിയെന്നോ ;ഹിന്ദുവെന്നോ ;മുസ്ലീമെന്നോ വ്യത്യാസം വേണ്ട .നമ്മുടേത് ജനാധിപത്യ രാജ്യമാണ് മതേതരമായി മാത്രം ഇതിനെ കാണേണ്ടതുള്ളൂ.