Kerala
അങ്ങാടി മരുന്നുകളും ,പഴ വർഗ്ഗങ്ങളും ചേർത്ത 52 ലിറ്റർ വാറ്റ് ചാരായവും ,വാറ്റ് ഉപകരണങ്ങളും പിടികൂടി
ചടയമംഗലം എക്സൈസ് റേഞ്ച് പരിധിയിൽ കിഴക്കൻ മേഖലയിൽ ചടയമംഗലം എക്സൈസ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്റലിജിൻസും ചേർന്ന് നടത്തിയ സംയുക്ത റൈഡിൽ മാങ്കോട് വില്ലേജിൽ കണ്ണങ്കോട് കുഴിഞ്ഞങ്കാട് അപ്പുപ്പൻകാവിന് സമീപത്തു താമസിക്കുന്ന പെരിങ്ങാട് ദേശത്തു പാൽകുളം വീട്ടിൽ മലിക് രാവുത്തർ മകൻ ബാബു റാവുത്തർ എന്ന ആളെ 52ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ചടയമംഗലം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ഷാനവാസ് AN അറസ്റ്റ് ചെയ്തു.
ഉത്സവകാലമായതിനാൽ ജില്ലയുടെ കിഴക്കൻ മേഖലകളും വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും വ്യാജ വാറ്റ് നടക്കുന്നതായ ഇന്റലിജിൻറ്സ് മേധാവി V റോബർട്ട് ന്റെ നിർദേശത്തെ തുടർന്ന് റേഞ്ച് ന്റെ കിഴക്കൻ മേഖലകൾ ഒരാഴ്ച ആയി നിരീക്ഷണത്തിൽ ആയിരുന്നു. ചാരായ നിർമ്മാണം, അങ്ങാടി മരുന്നുകളും പഴ വര്ഗങ്ങളും ചേർത്ത് വാറ്റിയെടുത്ത ചാരായം കന്നാസുകളിൽ ആക്കി മണ്ണിനടിയിൽ കുഴിച്ചിടുന്ന രീതിയിലാണ് കൃത്യം നടത്തിയിരുന്നത് വളരെ ദൂരെ നിന്ന് പോലും ആളുകൾ അതീവ രഹസ്യമായി ഇവിടെ വന്നു വാങ്ങി കുടിക്കാറുണ്ട്.
ചടയമംഗലം റേഞ്ച് ലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഷാനവാസ് AN ന്റെ നേതൃത്വത്തിൽ കൊല്ലം EI&IB അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ജോൺ J, പ്രിവന്റീവ് ഓഫിസർ മാരായ ബിനു S, സനിൽ കുമാർ C, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )A സബീർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ്സ് ഉമേഷ്, രാഹുൽ ദാസ്, നന്ദു S സജീവൻ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.