Kottayam
വലവൂർ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണ 2026 ജനുവരി 19 തിങ്കൾ 3 pm മുതൽ 5 pm വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ
പാലാ:വലവൂർ:സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാംപുറസാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണ്. നിക്ഷേപകരുടെ കോടിക്കണക്കിന് തൂക അനധികൃതവായ്‌പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ്. ഓഡിറ്റ് റിപ്പോർട്ടിൽ, അനധികൃതമായി വ്യാജരേഖകൾ ഹാജരാക്കി കോടികൾ വസൂലാക്കിയ മുൻ പ്രസിഡൻ്റും അതിന് ഒത്താശ ചെയ്‌ത് കൊടുത്ത മുൻ സെക്രട്ടറിയുമടങ്ങുന്ന നിലവിലെ ഭരണ സമിതി, തിരിമറികൾക്കായി വീണ്ടും നടപടികൾ ആരംഭിച്ചിരിക്കുന്നു.
ബാങ്കിന് കോടികൾ തിരികെ നൽകാനുള്ളപ്പോഴും ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതും നിയമപരമായ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുമായ വ്യക്തിക്ക് വീണ്ടും 50 ലക്ഷം രൂപയുടെ വായ്‌പ അനുവദിച്ച് നൽകിക്കൊണ്ട് സാധാരണ നിക്ഷേപകരുടെ ഫണ്ട് ആവശ്യനേരത്തു പോലും തിരികെ നൽകാൻ യാതൊരു നടപടികളുംചെയ്യാതെ അവരെ ദുരിതത്തിലാക്കിക്കൊണ്ടിരിക്കുന്ന വലവൂർ ഭരണസമിതിക്കെതിരെ, ഓൾ കേരളാ കോപ്പറേറ്റീവ് ഡെപ്പോസി റ്റേഴ്‌സ് ഫോറത്തിന്റെ കീഴിൽ ആരംദിച്ചിട്ടുള്ള വലവൂർ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി ‘ യുടെ നേതൃത്വത്തിൽ 2026 ജനുവരി 19ന് തിങ്കളാഴ്‌ച 3 മുതൽ 5 ഓ വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബാങ്കിലെ നൂറുകണക്കിന് നിക്ഷേപകർ പ്രതിഷേധധർണ്ണ നടത്തുകയാണ്. പ്രസ്‌തുത ധർണ്ണയിൽ പങ്കെടുക്കുന്നതിന് വലവൂർ ബാങ്കിലെ നിക്ഷേപകർ എത്തി ചേർന്ന് സഹകരിക്കണമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാലാ മീഡിയ അക്കാ ദമിയിൽ സംഘടിപ്പിച്ച
വാർത്താ സമ്മേളനത്തിൽ ഓൾകേരള കോപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, കോട്ടയം ജില്ലാ സെക്രട്ടറി ബിനു മാത്യുസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ ജിമ്മി കൊറ്റത്തിൽ, ജോസഫ് തോമസ് കാപ്പിൽ, സാവിയോ ജോയി എന്നിവർ പങ്കെടുത്തു.